Webdunia - Bharat's app for daily news and videos

Install App

Hardik Pandya: പ്രതീക്ഷ കൈവിടരുത്, ഈ ടീം അവസാനം വരെയും പോകും, : രാജസ്ഥാനെതിരായ തോൽവിക്ക് ശേഷം മെസ്സി സ്റ്റൈൽ പോസ്റ്റുമായി ഹാർദ്ദിക്

അഭിറാം മനോഹർ
ചൊവ്വ, 2 ഏപ്രില്‍ 2024 (18:11 IST)
ഐപിഎല്ലില്‍ തുടര്‍ച്ചയായ ആദ്യ 3 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഏറ്റവും ശക്തമായ നിരയുമായാണ് മുംബൈ കളിക്കുന്നതെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളിലെയും തോല്‍വി മുംബൈയുടെ ഐപിഎല്‍ സാധ്യതകളെ ബാധിക്കുന്നതാണ്. എന്നാല്‍ ഈ തോല്‍വികളില്‍ നിരാശരാകരുതെന്നും മുംബൈ ഇന്ത്യന്‍സ് പോരാളികളുടെ സംഘവുമാണെന്നാണ് മത്സരശേഷം മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ പറയുന്നു.
 
ഈ ടീമിനെക്കുറിച്ച് നിങ്ങളോട് പറയാനുള്ളത് ഇത് മാത്രമാണ്. ഒരിക്കലും പ്രതീക്ഷ കൈവിടില്ല, പോരാട്ടം തുടരും, മുന്നോട്ട് തന്നെ പോകും എന്നതായിരുന്നു മത്സരശേഷം ഹാര്‍ദ്ദിക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്. മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശര്‍മയെ തിരികെകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹാര്‍ദ്ദിക്കിന്റെ പോസ്റ്റ്. ആദ്യ 2 എവേ മത്സരങ്ങളില്‍ വലിയ കൂവലോടെയാണ് ആരാധകര്‍ ഹാര്‍ദ്ദിക്കിനെ വരവേറ്റത്. മുംബൈയില്‍ നടന്ന ഐപിഎല്‍ മത്സരത്തിലും ആരാധകര്‍ രോഹിത് ശര്‍മ ചാന്റുകളുമായും ഹാര്‍ദ്ദിക്കിനെതിരായ കൂവലുകളുമായി രംഗത്ത് വന്നിരുന്നു. ടോസ് സമയത്ത് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആരാധകരോട് അല്പമെങ്കിലും മര്യാദയോടെ പെരുമാറു എന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇതിലും കൂവലായിരുന്നു ആരാധകരുടെ മറുപടി. എന്നാല്‍ ഈ കൂവലുകളെയെല്ലാം ചിരിച്ച മുഖവുമായാണ് ഹാര്‍ദ്ദിക് നേരിട്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments