Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്-സ്പിന്നര്‍, പക്ഷേ അയാള്‍ക്കറിയില്ല താനൊരു ഓഫ്-സ്പിന്നറാണെന്ന്,' അശ്വിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

'ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓഫ്-സ്പിന്നര്‍, പക്ഷേ അയാള്‍ക്കറിയില്ല താനൊരു ഓഫ്-സ്പിന്നറാണെന്ന്,' അശ്വിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍
, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (12:13 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ലോകത്തിലെ മികച്ച ഓഫ് സ്പിന്നര്‍ ആയിട്ടും എന്തുകൊണ്ട് അശ്വിന്‍ ഓഫ്-സ്പിന്‍ ബോളുകള്‍ എറിയുന്നില്ല എന്ന് ഗംഭീര്‍ ചോദിച്ചു. 
 
'ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും മികച്ച ഓഫ്-സ്പിന്നറാണ് അശ്വിന്‍. പക്ഷേ, അദ്ദേഹം ഇപ്പോള്‍ ഓഫ്-സ്പിന്‍ ബോളുകള്‍ എറിയുന്നില്ല. താനൊരു ഓഫ്-സ്പിന്നറാണെന്ന് അശ്വിന്‍ തന്നെ സ്വയം മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹൈദരബാദിനെതിരായ മത്സരത്തില്‍ എല്ലാംകൊണ്ടും അനുയോജ്യമായ സമയത്താണ് അശ്വിന്‍ പന്തെറിയാനെത്തിയത്. എന്നിട്ടും അദ്ദേഹത്തിനു വിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല,' ഗംഭീര്‍ പറഞ്ഞു. 
 
'ഇംഗ്ലണ്ടിലെ നാല് ടെസ്റ്റുകളില്‍ പുറത്തിരിക്കേണ്ടിവന്നു. ശരിയാണ്, നിങ്ങള്‍ കളിച്ചിട്ട് കുറേ നാളുകളായി. ഫോര്‍മാറ്റ് ഏതും ആകട്ടെ, നിങ്ങള്‍ നിങ്ങളുടെ പരമ്പാരഗത രീതിയില്‍ തന്നെ പന്തെറിയുകയാണ് വേണ്ടത്. ഒരു സിക്‌സ് കിട്ടുന്ന സമയംവരെ എങ്കിലും രീതി മാറ്റാതെ എറിയണം. ടെസ്റ്റ് മത്സരങ്ങളിലെ ബൗളിങ് രീതി അശ്വിന്‍ ആവര്‍ത്തിക്കണം. പഴയ താളം വീണ്ടെടുക്കണം. പന്ത് പല രീതിയില്‍ എറിയാന്‍ കഴിവുള്ള താരമാണ് നിങ്ങളെന്ന് ഈ ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ക്ക് ഗൂഗ്ലി എറിയാന്‍ അറിയാം, ലെഗ് സ്പിന്‍ എറിയാനും അറിയാം. പക്ഷേ, നിങ്ങള്‍ അടിസ്ഥാനപരമായി ഒരു ഓഫ്-സ്പിന്നറാണെന്ന് മറക്കരുത്. ഓഫ്-സ്പിന്‍ ബോളുകളില്‍ നിന്നും നിങ്ങള്‍ക്ക് വിക്കറ്റുകള്‍ കിട്ടും. നിലവിലെ പ്രകടനം എന്നെ നിരാശപ്പെടുത്തി. പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്. ഇനിവരുന്ന മത്സരങ്ങളില്‍ അശ്വിന്‍ കൂടുതല്‍ ഓഫ്-സ്പിന്‍ എറിയും. കാരണം, അദ്ദേഹം ഒരു ലോകോത്തര ഓഫ്-സ്പിന്‍ ബൗളറാണ്,' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭ് പന്ത് നന്നായി നയിക്കുന്നു, ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചത് നല്ല തീരുമാനം; പുകഴ്ത്തി ശ്രേയസ് അയ്യര്‍