Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

IPL 2024: നോക്കി വെച്ചോളു, വിദേശതാരങ്ങളിൽ ഐപിഎല്ലിൽ തിളങ്ങുക ഇവർ

IPL Foreign players

അഭിറാം മനോഹർ

, വ്യാഴം, 21 മാര്‍ച്ച് 2024 (20:34 IST)
IPL Foreign players
മറ്റൊരു ഐപിഎല്‍ സീസണ് നാളെ തുടക്കമാവുമ്പോള്‍ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വലിയ ആവേശത്തിലാണ്. പ്രിയ താരങ്ങളുടെ പ്രകടനങ്ങളും ഇഷ്ടടീമുകള്‍ കിരീടം നേടുന്നതുമാണ് ആരാധകരെല്ലാം സ്വപ്നം കാണുന്നത്. എല്ലാ ഐപിഎല്‍ സീസണുകളും ഒരുപിടി പുതിയ താരങ്ങളെ ആഘോഷിക്കാറുണ്ട്. നാളെ ഐപിഎല്‍ ആരംഭിക്കാനിരിക്കെ ഈ സീസണില്‍ മികച്ച പ്രകടനം കൊണ്ട് നമ്മളെ അമ്പരപ്പിക്കാന്‍ സാധ്യതയുള്ള വിദേശതാരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
 
വമ്പന്‍ പ്രതീക്ഷയോടെ ഹൈദരാബാദ് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിലുള്ള താരം പക്ഷേ ഐപിഎല്ലില്‍ കളിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ബ്രൂക്കിന് പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ചിരിക്കുന്നത് ബിഗ് ബാഷില്‍ ലീഗില്‍ വമ്പനടികള്‍ക്ക് പേരുകേട്ട ഓസീസ് യുവതാരം ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്കിനെയാണ്. 21കരനായ താരം ഇക്കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഏകദിനത്തില്‍ ഓസീസിനായി അരങ്ങേറ്റം നടത്തിയിരുന്നു.
 
ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിലെ അവിസ്മരണീയമായ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ വെസ്റ്റിന്‍ഡീസ് താരം ഷമര്‍ ജോസഫിന്റെ പ്രകടനത്തെ ക്രിക്കറ്റ് ലോകമാകെ ഉറ്റുനോക്കുന്നുണ്ട്. ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന്റെ അഭാവത്തിലാണ് താരത്തെ ലഖ്‌നൗ ടീമിലെത്തിച്ചത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ ദക്ഷിണാഫ്രിക്കന്‍ താരമായ ജെറാള്‍ഡ് കൂറ്റ്‌സെയാണ് മറ്റൊരാള്‍. മുംബൈ ഇന്ത്യന്‍സിലാണ് താരം കളിക്കുന്നത്.
 
ന്യൂസിലന്‍ഡ് യുവതാരമായ രചിന്‍ രവീന്ദ്രയാണ് മറ്റൊരു താരം. ബാറ്റിംഗിനൊപ്പം തന്നെ ബൗളിംഗിലും രചിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുതല്‍ക്കൂട്ടായേക്കും. ഡെവോണ്‍ കോണ്‍വെയുടെ അസ്സാന്നിധ്യത്തില്‍ വലിയ ഉത്തരവാദിത്തമാണ് രചിന്റെ മുകളിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ച ബിഗ് ബാഷിലൂടെ ശ്രദ്ധ നേടിയ പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണും ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള ബൗളറാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2024: മലയാളിയുടെ ധൈര്യവും വാശിയുമെല്ലാം സഞ്ജുവിനുണ്ട്, ഇത്തവണ കപ്പ് രാജസ്ഥാന് തന്നെയെന്ന് ശ്രീശാന്ത്