Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Shamar Joseph :ഐപിഎൽ മിനിലേലത്തിൽ ആർക്കും വേണ്ട, എന്നാൽ ഇപ്പോൾ വിൻഡീസ് താരത്തിന് പിന്നാലെ 3 ഫ്രാഞ്ചൈസികൾ

Shamar Joseph,Cricket,Test

അഭിറാം മനോഹർ

, വ്യാഴം, 1 ഫെബ്രുവരി 2024 (15:10 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി വെസ്റ്റിന്‍ഡീസിനെ ഐതിഹാസികമായ വിജയത്തിലേക്ക് നയിച്ചതോടെ വിന്‍ഡീസ് പേസറെ ഷമര്‍ ജോസഫിനെ സ്വന്തമാക്കാന്‍ മത്സരിച്ച് ഐപിഎല്‍ ടീമുകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് താരത്തിന് പിറകെയുള്ളത്.
 
കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഷമര്‍ ജോസഫിന്റെ പേരും ഉണ്ടായിരുന്നെങ്കിലും യുവതാരത്തിനായി ഒരു ടീമും തന്നെ മുന്നിലേക്ക് വന്നിരുന്നില്ല. എന്നാല്‍ ഓസീസിനെതിരെ ഗാബ ടെസ്റ്റില്‍ താരം നടത്തിയ വീരോചിത പ്രകടനമാണ് താരത്തെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. ഇതോടെയാണ് താരത്തിന് പിന്നാലെ ഫ്രാഞ്ചൈസികളും എത്തിയത്. ഗാബ ടെസ്റ്റിലെ പ്രകടനത്തോടെ താരത്തെ എങ്ങനെയെങ്കിലും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീമുകള്‍. ലേലം കഴിഞ്ഞതിനാല്‍ തന്നെ ഏതെങ്കിലും ഒരു വിദേശതാരത്തിന് പരിക്കേറ്റാല്‍ മാത്രമാകും താരത്തെ ടീമിലെത്തിക്കാനാവുക. ആര്‍സിബി പേസര്‍ ടോം കറന് പരിക്കേറ്റ സാഹചര്യത്തില്‍ ആര്‍സിബിക്കാണ് താരത്തെ സ്വന്തമാക്കാന്‍ ഏറ്റവും സാധ്യതയുള്ളത്. ടോം കറന്‍ പിന്മാറുകയാണെങ്കില്‍ വരുന്ന സീസണില്‍ കോലിയ്‌ക്കൊപ്പം ഷമര്‍ ജോസഫിനെയും ആരാധകര്‍ക്ക് കളിക്കളത്തില്‍ കാണാനാവും.
 
അന്‍സരി ജോസഫ്,യാഷ് ദയാല്‍,ടോം കരന്‍,ലോക്കി ഫെര്‍ഗൂസന്‍ എന്നീ താരങ്ങളാണ് ബൗളര്‍മാരായി ആര്‍സിബിയിലുള്ളത്. ഇതില്‍ ടോം കറന്‍ പിന്മാറുകയാണെങ്കില്‍ ഷമര്‍ ജോസഫിന് ടീമിലെത്താനാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ashwin-Jadeja: ഒന്നിച്ച് വീഴ്ത്തിയത് 500 വിക്കറ്റുകളോ? അതും വെറും 49 ടെസ്റ്റിൽ!, അശ്വിൻ- ജഡേജ കോമ്പോ അവിശ്വസനീയമെന്ന് കണക്കുകൾ