Chennai Super Kings vs Gujarat Titans: എല്ലാ മേഖലയിലും സര്‍വാധിപത്യം, കപ്പ് ചെന്നൈയ്ക്ക് തന്നെയെന്ന് ആരാധകര്‍; ഗുജറാത്തിനെ തോല്‍പ്പിച്ചത് 63 റണ്‍സിന്
ചെന്നൈയ്ക്കു വേണ്ടി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും രചിന്‍ രവീന്ദ്രയും മികച്ച തുടക്കമാണ് നല്‍കിയത്
Chennai Super Kings vs Gujarat Titans: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കില്‍ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ചെന്നൈയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയാണ് കളിയിലെ താരം.
ചെന്നൈയ്ക്കു വേണ്ടി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദും രചിന്‍ രവീന്ദ്രയും മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്ക്വാദ് 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സും രചിന്‍ രവീന്ദ്ര ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 20 പന്തില്‍ 46 റണ്‍സും നേടി. ശിവം ദുബെ 23 പന്തില്‍ 51 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്‌കോററായി. അഞ്ച് സിക്‌സും രണ്ട് ഫോറുമാണ് ദുബെയുടെ ബാറ്റില്‍ നിന്ന് പിറന്നത്. യുവതാരം സമീര്‍ റിസ്വി ആറ് പന്തില്‍ 14 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിനു തുടക്കം മുതല്‍ താളം തെറ്റി. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ആയപ്പോള്‍ ഓപ്പണറും നായകനുമായ ശുഭ്മാന്‍ ഗില്ലിനെ (അഞ്ച് പന്തില്‍ എട്ട്) നഷ്ടമായി. തൊട്ടുപിന്നാലെ 21 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും മടങ്ങി. 31 പന്തില്‍ 37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മില്ലര്‍ 16 പന്തില്‍ 21 റണ്‍സ് നേടി.
ചെന്നൈയ്ക്കു വേണ്ടി ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഡാരില്‍ മിച്ചലിനും മതീഷ പതിരാണയ്ക്കും ഓരോ വിക്കറ്റ്.