Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനെ കരുത്തരാക്കിയതിൽ സഞ്ജുവിന് നിർണായകമായ പങ്ക്, സഞ്ജു കളിക്കാരിൽ വിശ്വസിക്കുന്ന നായകൻ: യൂസ്വേന്ദ്ര ചാഹൽ

Webdunia
വ്യാഴം, 13 ഏപ്രില്‍ 2023 (12:20 IST)
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണിനെ പുകഴ്ത്തി സഹതാരമായ യൂസ്വേന്ദ്ര ചാഹൽ. രാജസ്ഥാനെ കരുത്തരാക്കിയതിൽ സഞ്ജുവിൻ്റെ പങ്ക് വലുതാണെന്നും ഐപിഎൽ പുതിയ സീസണിനെ വളരെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും ചാഹൽ പറഞ്ഞു.
 
കഴിഞ്ഞ സീസൺ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നുവെന്നും പറഞ്ഞ ചഹൽ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നായകനെന്ന നിലയിൽ തിളങ്ങുകയും ചെയ്ത മലയാളി താരത്തെയും പ്രശംസിച്ചു. ഞങ്ങൾക്ക് വളരെ നല്ലൊരു ടീമുണ്ട്. കഴിഞ്ഞ വർഷം ഫൈനലിലെത്തിയെങ്കിലും ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ടൂർണമെൻ്റിൻ്റെ ടോപ് 2വിൽ ഇടം നേടുക എന്നതാണ് ടീമിൻ്റെ ലക്ഷ്യം. ഇതിനായി 14-17 മത്സരങ്ങൾ മുന്നിലുണ്ട്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാനാകില്ല.
 
ടീമിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിൽ സഞ്ജുവിന് പ്രധാനറോളാനുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ വളരെ ശാന്തനായ വ്യക്തിയാണ് സഞ്ജു. സഞ്ജുവിനെ ഒരിക്കലും നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്തു, എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല എന്ന് മറ്റൊരാളോട് പറയുന്നത് കാണാനാവില്ല. തൻ്റെ കളിക്കാരെ സഞ്ജു വിശ്വസിക്കുന്നു. ഇനി ഞങ്ങൾ തോൽക്കുകയാണെങ്കിൽ തന്നെ സഞ്ജുവിനെ ദേഷ്യപ്പെട്ട് കാണാനാവില്ല. നമ്മുടെ നായകൻ അത്രയും ശാന്തനും കളിക്കാരിൽ വിശ്വസിക്കുന്നവനും ആയത് കൊണ്ട് തന്നെ കളിക്കാരും ആ നായകൻ തങ്ങളിൽ പുലർത്തുന്ന വിശ്വാസത്തിന് പ്രതിഫലം നൽകാനായി ശ്രമിക്കും. ചാഹൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments