Webdunia - Bharat's app for daily news and videos

Install App

ആ അവസാന പന്ത്, അത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു!

Webdunia
തിങ്കള്‍, 13 മെയ് 2019 (16:28 IST)
ഇന്നിംഗ്സിലെ അവസാനത്തെ പന്ത്. ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ഒരു റണ്‍സെടുത്താല്‍ സമനില. അപ്പോള്‍ പിന്നെ കാര്യങ്ങള്‍ സൂപ്പര്‍ ഓവര്‍ തീരുമാനിക്കും. ഇങ്ങനെ വല്ലാതെ കോംപ്ലിക്കേറ്റഡായ ഒരു മുഹൂര്‍ത്തത്തിലേക്കാണ് ഐ പി എല്‍ ഫൈനല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്ടന്‍ രോഹിത് ശര്‍മയെ കൊണ്ടെത്തിച്ചത്.
 
തീരുമാനമെടുക്കാന്‍ നിമിഷങ്ങള്‍ മാത്രമേയുള്ളൂ. ബാറ്റ് ചെയ്യുന്നത് ശാര്‍ദ്ദുല്‍ താക്കൂര്‍ ആണ്. ബൌളര്‍ മുംബൈയുടെ കുന്തമുനയായ ലസിത് മലിംഗയും. ഏത് രീതിയിലുള്ള പന്തെറിയണം എന്ന് ആരും കണ്‍ഫ്യൂഷനടിച്ച് വട്ടാകുന്ന നിമിഷം. എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കാണ്. മലിംഗ പോലും രോഹിത്തിന്‍റെ അഭിപ്രായമെന്ത് എന്നറിയാന്‍ കാതോര്‍ത്തുനില്‍ക്കുന്നു.
 
ഇങ്ങനെയുള്ള നിമിഷങ്ങളെ നേരിടുമ്പോള്‍ എടുത്തുചാട്ടം വലിയ റിസ്കാണ്. സ്ട്രൈക്ക് ചെയ്യാന്‍ കാത്തുനില്‍ക്കുന്ന ബാറ്റ്‌സ്മാനെക്കുറിച്ചുള്ള അറിവാണ് അവിടെ ഏറ്റവും ഗുണം ചെയ്യുക. ഇവിടെ രോഹിത്തിനെ തുണച്ചതും ശാര്‍ദ്ദുല്‍ താക്കൂറിനെക്കുറിച്ചുള്ള ആ അറിവ് തന്നെ. ശാര്‍ദ്ദുലിന്‍റെ ആദ്യ ക്യാപ്ടന്‍ രോഹിത് ശര്‍മയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം!
 
ഒരിക്കലും ഒരു സൂപ്പര്‍ ഓവറിലേക്ക് കാര്യങ്ങള്‍ എത്താന്‍ ഇടയാക്കരുത് എന്നാണ് രോഹിത് മലിംഗയ്ക്ക് നല്‍കിയ ഉപദേശം. ശാര്‍ദ്ദുലിന്‍റെ വിക്കറ്റ് എടുക്കുക എന്നതില്‍ ഫോക്കസ് ചെയ്യണമെന്നും രോഹിത് പറഞ്ഞു. അതിന് കൃത്യമായ ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.
 
ശാര്‍ദ്ദൂല്‍ എന്തായാലും ഒരു വലിയ ഷോട്ട് കളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതുകൊണ്ട് എറിയുന്നത് ഒരു സ്ലോ ബോള്‍ ആയിരിക്കണമെന്നതായിരുന്നു രോഹിത് ശര്‍മ പ്രധാനമായി മലിംഗയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. ഒരു വലിയ ഷോട്ടിന് ശ്രമിക്കുമ്പോള്‍ അത് മിസാകാന്‍ സാധ്യതയുണ്ട്. അഥവാ അത് ബാറ്റില്‍ ലഭിച്ചാല്‍ ഗ്രൌണ്ടില്‍ തന്നെ ലാന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. 
 
ഒടുവില്‍ ആ നിമിഷമെത്തി. എറൌണ്ട് ദി വിക്കറ്റില്‍ മലിംഗ തന്‍റെ അവസാന ബ്രഹ്‌മാസ്ത്രം തൊടുത്തു. അത് 112.3 കെ പി എച്ചിലുള്ള ഒരു സ്ലോ ബോള്‍ ആയിരുന്നു. ഒരു യോര്‍ക്കറിന്‍റെ ടോര്‍പിഡോ എഫക്ടുള്ള പന്ത്. താക്കൂറിന്‍റെ കാലില്‍ അതിന്‍റെ മാന്ത്രികസ്പര്‍ശമേറ്റപ്പോള്‍ അമ്പയര്‍ ഒറ്റവിരല്‍ ആകാശത്തേക്കുയര്‍ത്തി. ശാര്‍ദ്ദൂല്‍ താക്കൂര്‍ ഔട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഥ അവിടെ അവസാനിച്ചു. നാലാം തവണയും മുംബൈ ഐ പി എല്‍ കിരീടമുയര്‍ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments