Webdunia - Bharat's app for daily news and videos

Install App

തീരാതെ 'മങ്കാദിങ്' വിശേ‌ഷങ്ങൾ; ക്രീസിൽ ബാറ്റ് അമർത്തിവച്ച് അശ്വിനെ ട്രോളി കോഹ്‌ലി

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തിൽ നടത്തിയ പ്രകടനം ആരാധകരിൽ ചിരി പടർത്തി.

Webdunia
ഞായര്‍, 21 ഏപ്രില്‍ 2019 (14:29 IST)
ഐപില്ല്ലിലെ മങ്കാദിങ് വിശേഷങ്ങൾ അവസാനിക്കുന്നില്ല.കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തിൽ നടത്തിയ പ്രകടനം ആരാധകരിൽ ചിരി പടർത്തി. സുനിൽ നരെയ്‌ന്റെ ബൗളിങിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. പന്തെറിയാനായി ക്രീസിലേക്ക് ഓടിയെത്തിയ നരെയ്‌ൻ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം ക്രീസിനു പുറത്തായിരുന്ന വിരാട് കോ‌ഹ്‌ലി ഉടൻ ക്രീസിലേക്ക് ബാറ്റുവെച്ചു. പിന്നീട് ചിരിച്ചുകൊണ്ട് ഇരുന്ന് ബാറ്റ് ക്രീസിൽ തന്നെ അമർത്തിവച്ചു.ഇതുകണ്ട് നരെയ്നും ചിരി വന്നു. പിന്നീട് അമ്പയറോട് കോ‌ഹ്‌ലി ചിരിച്ചുകൊണ്ടു തന്നെ തന്നെ റണ്ണൗട്ടാക്കും എന്ന് കാണിക്കുന്നുണ്ടായിരുന്നു. 
 
ഇത്തവണത്തെ ഐ‌പിഎല്ലിന്റെ തുടക്കത്തിൽ മങ്കാദിങ് വിവാദ വിഷയമായിരുന്നെങ്കിൽ ഓരോ ദിവസം കഴിയും തോറും അത് ചിരിക്കു വകയുള്ള വിഷയമായി മാറുകയാണ് മൈതാനത്ത്. രാജസ്ഥാൻ റോയൽസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാൻ താരം ജോസ് ബട്‌ലറെ പഞ്ചാബ് നായകൻ ആർ അശ്വിൻ മങ്കാദിങിലൂടെ പുറത്താക്കിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ പിന്നീട് പല താരങ്ങളും അതൊരു തമാശയായി ഏറ്റെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

അടുത്ത ലേഖനം
Show comments