Webdunia - Bharat's app for daily news and videos

Install App

പന്ത് ഒത്തുകളിച്ചു? വടിയെടുത്ത് ബി സി സി ഐ

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (09:11 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിനെതിരായ സ്റ്റമ്പ് മൈക്ക് ഒത്തുകളി ആരോപണത്തിൽ മറുപടിയുമായി ബി സി സി ഐ. റോബിന്‍ ഉത്തപ്പ ബൗണ്ടറി നേടുന്നതിന് മുമ്പ് സ്റ്റമ്പിന് പിറകിലിരുന്ന് അത് ബൗണ്ടറിയാകുമെന്ന് പന്ത് പ്രവചിച്ചത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയതോടെയാണ് ആരാധകര്‍ പന്തിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്ത് വന്നത്.
 
കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട് ലയില്‍ നടന്ന ഡല്‍ഹി കൊല്‍ക്കത്ത മത്സരത്തിനിടെയാണ് സംഭവം. ‘ഇതൊരു ബൗണ്ടറിയാണ്’ എന്നാണ് സ്റ്റമ്പ്  മൈക്രോഫോണ്‍ പിടിച്ചെടുത്തത്. ഡല്‍ഹി താരം സന്ദീപ് ലമിഷെയ്‌നിന്റെ ബോളിലായിരുന്നു സംഭവം.
 
ഒത്തുകളിയുടെ ഭാഗമാണ് പന്തിന്റെ ഈ വാക്കുകളെന്ന തരത്തില്‍ ഇതു സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചതോടെ വിശദീകരണവുമായി ബിസിസിഐ രംഗത്തെത്തി. പന്തിനെ ന്യായീകരിച്ചും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ വിമര്‍ശിച്ചുമാണ് ബിസിസിഐ രംഗപ്രവേശനം ചെയ്തത്. ഓഫ് സൈഡ് ശക്തമാക്കി ബൗണ്ടറി തടയാന്‍ പന്ത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് പറഞ്ഞതാവാം ഇതെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments