ഐ പി എല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ ആരും പറയും ചെന്നൈ സൂപ്പർ കിംഗ്സ് എന്ന്. ഐ പി എല്ലിനെ ചരിത്രം ഒന്ന് ഓടിച്ച് നോക്കിയാൽ തന്നെ ഇത് വ്യക്തമാകും. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിൽകടന്ന ടീം എന്ന ഖ്യാതിയും ചെന്നൈക്ക് തന്നെ സ്വന്തമണ്. ഈ നേട്ടങ്ങൾക്കെല്ലാം മുന്നിലും പിന്നിലും നിന്ന് പ്രവർത്തിക്കുന്നത് ചെന്നൈയുടെ സ്വന്തം ക്യാപ്റ്റൻ തന്നെ.
എന്നാൽ ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ സ്വന്തം ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി പരസ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. പല മുതിർന്ന താരങ്ങളെയും ടീമിലെടുക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തതാണ് ക്യാപ്റ്റൻ കൂളിൽന്റെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ധോണി തന്റെ അതൃപ്തി വെളിപ്പെടുത്തിയത്.
സമർത്ഥരാണ് ചെന്നൈ ടീം ഉടമസ്ഥർ. ഇവർക്ക് ക്രിക്കറ്റിന്റെ ചരിത്രം അറിയാം. കളികാരോട് നേരിട്ട് അടുപ്പം പുലർത്തുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ട്. അത്തരം ഒരു ടീമിന്റെ ക്യാപ്റ്റൻ ജോലി അല്പംകൂടി എളുപ്പമാണ്. എന്നാൽ നല്ല ടീം ഇല്ലെങ്കിൽ അത് വലിയ പ്രയാസമായിരിക്കും. ഒരുപാട് മാറ്റങ്ങൾ രണ്ട് വർഷങ്ങൾ ഇകൊണ്ട് ചെന്നൈ ടീമിലുണ്ടായി. പല മികച്ച താരങ്ങളും ഇന്ന് ടീമിലില്ല. അവരുണ്ടായിരുന്നപ്പോൾ ടീം മികച്ചതായിരുന്നു എന്ന് ധോണി പറഞ്ഞു.