Webdunia - Bharat's app for daily news and videos

Install App

സഹീറിന്റെ വിജയങ്ങള്‍ക്ക് കാരണം ഇവളോ ?; ഡല്‍ഹിക്കൊപ്പം സാഗരികയുണ്ട്!

സാഗരിക കൂടെയുണ്ട്; ഐപിഎല്ലില്‍ സഹീറിന്റെ പ്രണയവും പൂത്തുലയുന്നു!

Webdunia
ചൊവ്വ, 18 ഏപ്രില്‍ 2017 (14:50 IST)
ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും സൌഹൃദങ്ങളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ഐപിഎല്‍ മത്സരങ്ങളില്‍ താരങ്ങളുടെ കാമുകിമാര്‍ എത്തുന്നത് പതിവ് കാഴ്‌ചയാണ്.

ഇത്തവണ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബന്ധമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ സഹീര്‍ഖാന്റെയും 'ചക് ദേ ഇന്ത്യ' സിനിമയിലെ നായിക സാഗരിക ഘാട്ട്‌ഗേയുടേതും.

ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ജേഴ്‌സിയില്‍ സഹീറിന്റെ ടീമിന് പിന്തുണയുമായി ആരാധകര്‍ക്കൊപ്പം സാഗരികയുമുണ്ട്. ഇടവേളകളില്‍ മൂന്‍ ഇന്ത്യന്‍ പേസര്‍ക്ക് അടുത്തെത്തി വിവരങ്ങള്‍ ചോദിച്ചറിയുന്നതിനും സാഗരിക സമയം കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പൂനെയുമായുള്ള മത്സരത്തിനിടെ ഡല്‍ഹിയുടെ ജേഴ്‌സിയില്‍ സാഗരിക എത്തിയിരുന്നു. സാഗരിക സഹീറുമൊത്ത് സംസാരിക്കുന്ന നിമിഷങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതേസമയം, ബന്ധത്തെക്കുറിച്ച് തുറന്നു പറയാന്‍ ഇരുവരും തയാറായിട്ടില്ല. യുവരാജ് സിംഗിന്റെയും ഹസല്‍കീച്ചിന്റെയും വിവാഹത്തില്‍ സഹീറും സാഗരികയും എത്തിയിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങിയത്.

ഐപിഎല്ലില്‍ ഡല്‍ഹി രണ്ട് കളികള്‍ ജയിക്കുകയും രണ്ടെണത്തില്‍ പരാജയപ്പെടുകയും ചെയ്‌തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ നേരത്തെ ഡിക്ലയർ ചെയ്തു, രോഹിത് രാഹുലിനെ ചതിച്ചെന്ന് മുൻ പാക് താരം

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

അടുത്ത ലേഖനം
Show comments