Webdunia - Bharat's app for daily news and videos

Install App

IPL 10: പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷയില്‍ - കൊല്‍ക്കത്തയ്‌ക്ക് പരാജയം

IPL 10: പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷയില്‍

Webdunia
ബുധന്‍, 10 മെയ് 2017 (08:04 IST)
സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറിയ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 14 റണ്‍സ് ജയം. ജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.

സ്കോർ: പഞ്ചാബ്–20 ഓവറിൽ ആറിന് 167. കൊൽക്കത്ത–20 ഓവറിൽ ആറിന് 153.

168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കൊത്തയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്രിസ് ലിൻ (52 പന്തിൽ 84) ഉജ്വലമായി കളിച്ചെങ്കിലും കൂട്ടു നൽകാൻ ആരുമുണ്ടായില്ല.

നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത രാഹുൽ തെവാട്ടിയയും മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയുമാണ് കൊൽക്കത്തയെ പിടിച്ചിട്ടത്.

ഗ്ലെൻ മാക്സ്‌വെലിന്റെ അവസരോചിത ഇന്നിങ്സിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്കോറിലെത്തിയത്. മാക്സ്‌വെൽ 25 പന്തിൽ 44 റൺസെടുത്തു. വൃദ്ധിമാൻ സാഹ (38), മനൻ വോറ (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments