Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ ഈ ചോദ്യം കേട്ട് ഗംഭീറിന്റെ ചങ്ക് തകര്‍ന്നു; നടാഷ ലോകകപ്പ് ഫൈനല്‍ കാണാതിരുന്നത് ഇക്കാരണം കൊണ്ട്!

ഭാര്യയുടെ ഈ ചോദ്യം കേട്ട് ഗംഭീറിന്റെ ചങ്ക് തകര്‍ന്നു; നടാഷ ഒരു സംഭവമാണ്

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (15:33 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിന്റെ ഭാര്യ നടാഷ ഒരു സംഭവമാണെന്ന് പറയുന്നതാകും നല്ലത്. ഗംഭീറിന് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. ഭര്‍ത്താവ് ക്രിക്കറ്റ് താരമാണെന്നും അദ്ദേഹം കൊല്‍ക്കത്ത ടീം ക്യാപ്‌റ്റനാണെന്ന അഹങ്കാരമൊന്നും അവള്‍ക്കില്ല എന്നാണ് ഗംഭീര്‍ പറയുന്നത്.  

ക്രിക്കറ്റില്‍ നടാഷയ്‌ക്ക് അത്ര വലിയ താല്‍പ്പര്യമൊന്നുമില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറയുന്നത്. 2011ലോകകപ്പ് ഫൈനല്‍ കാണാന്‍ മുംബൈയിലേക്ക് വരാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞ് പറയാമെന്നാണ് നടാഷ പറഞ്ഞത്.

പിന്നീട് ഒരു പകല്‍ കൂടി എടുത്ത് വൈകുന്നേരം അവള്‍ എന്നെ ഫോണില്‍ വിളിച്ചു. ഈ മത്സരം വലിയ പ്രാധാന്യമുള്ളതാണോ എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും പറയാനില്ലായിരുന്നു. പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെന്ന് ഞാന്‍ തമാശയായി പറഞ്ഞപ്പോള്‍ നടാഷ പറഞ്ഞത് ഞെട്ടിക്കുന്ന മറുപടിയായിരുന്നു. ഒരു ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈ വരെ വരേണ്ട കാര്യമില്ലെന്നായിരുന്നു അവള്‍ എന്നോട് പറഞ്ഞതെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഒരിക്കള്‍ നടാഷ ഐപിഎല്‍ മത്സരം കാണാന്‍ എത്തി. അന്ന് എതിരാളികളുടെ കൊടിയും പിടിച്ചാണ് അവള്‍ കളി കണ്ടത്. കളിക്കിടെ പന്ത് തടയുന്നതിനിടെ പരുക്കേറ്റ് ഡ്രസ്സിംഗ് റൂമിലായപ്പോള്‍ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചില്ല.

പിന്നീട് രാത്രിയില്‍ തമ്മില്‍ കണ്ടാപ്പോള്‍ 20ഓവറിലും നിങ്ങള്‍ എന്താണ് അത്ര അകലത്തില്‍ പോയി ഫീല്‍ഡ് ചെയ്തത് എന്നായിരുന്നു നടാഷയുടെ ചോദ്യം. ഇതിന് മറുപടിയായി കളിച്ചില്ലല്ലോ ഡ്രസ്സിംഗ് റൂമിലായിരുന്നില്ലേ എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ഞാന്‍ നോക്കിക്കൊണ്ടിരുന്നത്  നിങ്ങളായിരുന്നില്ലേ എന്നായിരുന്നു മറുചോദ്യമെന്നും ഗംഭീര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments