Webdunia - Bharat's app for daily news and videos

Install App

വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന് തിരിച്ചടി; കുടിയേറ്റമെന്നത്​ പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന് ​കോടതി

കുടിയേറ്റക്കാർക്ക്​ വിസ നിരോധിച്ച ട്രംപിന്റെ ഉത്തരവിന്​ വീണ്ടും യു.എസ്​ അപ്പീൽ കോടതിയുടെ വിലക്ക്

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (08:01 IST)
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്​ട്രംപിന് വീണ്ടും തിരിച്ചടി. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക്​വിസ നിരോധിച്ചുകൊണ്ടുള്ള  ഉത്തരവ് വീണ്ടും യു.എസ്​ അപ്പീൽ കോടതി വിലക്കി. ട്രംപി​ന്റെ ഉത്തരവ്​ വിവേചനപരമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ് ഒമ്പതാം സർക്യൂട്ട്​ അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്​. യാത്രാനിരോധനവുമായി ബന്ധ​പ്പെട്ട ഫെഡറൽ  കോടതി വിധിക്കെതിരെ ഹവായ്​ സംസ്​ഥാനം നൽകിയ ഹര്‍ജിയിലാണ് നടപടി.
 
മൂന്ന്​ ജഡ്​ജിമാരടങ്ങുന്ന ​ബെഞ്ചാണ്​ ​ഏകകണ്​ഠ തീരുമാനമെടുത്തത്. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത്​ പ്രസിഡന്റിന്റെ ‘വൺ മാൻ ഷോ’ക്കുള്ള വിഷയമല്ലെന്ന്​ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതേസമയം, രാജ്യത്തേക്ക്​ വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്​കാരം വരുത്താൻ സർക്കാറിന്​ അവകാശമുണ്ടെന്നും​ കോടതി വ്യക്തമാക്കി.
 
ട്രംപി​ന്റെ ഉത്തരവിലെ ചില നിർദേശങ്ങൾ തടഞ്ഞുകൊണ്ട്​ കഴിഞ്ഞ മാർച്ചിൽ ഹവായിലെ ഫെഡറൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ട്രംപിന്റെ ഈ ഉത്തരവിനെതിരെ നിരവധി കോടതികളിൽ കേസ്​ നടന്നുകൊണ്ടിരിക്കുകയാണ്​. പലതവണ ഉത്തരവിനെതിരെ കോടതികളിൽനിന്ന്​ രൂക്ഷമായ പരാമർശങ്ങളുണ്ടായിട്ടുണ്ട്​. വെർജീനിയയിലെ നാലാം സർക്യൂട്ട്​ അപ്പീൽ​ കോടതി ഈയിടെ ട്രംപി​ന്റെ ഉത്തരവ്​ തടഞ്ഞ മേരിലാൻഡ്​കോടതിവിധി ശരിവെക്കുകയും ചെയ്തിരുന്നു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments