Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്ക്ഡൗൺ: ഭാഗിക ഇളവുകളോടെ മേയ് 15 വരെ നീട്ടണമെന്ന് കേരളം

ലോക്ക്ഡൗൺ: ഭാഗിക ഇളവുകളോടെ മേയ് 15 വരെ നീട്ടണമെന്ന് കേരളം
തിരുവനന്തപുരം , ചൊവ്വ, 28 ഏപ്രില്‍ 2020 (09:28 IST)
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇളവ് അനുവദിക്കാമെന്ന ഉപാധിയോടെ ലോക്ക്ഡൗൺ അടച്ചിടൽ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കേരളം. മേയ് 15 വരെ ഇത്തരത്തിൽ അടച്ചിടൽ തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിലക്കുകൾ ശ്രദ്ധയോടെ മാത്രമെ പിൻവലിക്കാവു എന്നും കേരളം സൂചിപ്പിച്ചിട്ടുണ്ട്.
 
അടച്ചിടൽ നീട്ടുന്നതിൽ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കേണ്ട ദേശീയ നയമാണ് വേണ്ടതെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തെ പ്രതിനിധാനം ചെയ്‌ത ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.തൊട്ടുമുമ്പത്തെ ആഴ്ചയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടം ഇല്ലെന്നുറപ്പാക്കുന്ന തരത്തിൽ അടച്ചിടൽ തുടരാം. എന്നിങ്ങനെയാണ് കേന്ദ്രത്തിനോട് കേരളം നടത്തിയ നിർദേശങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ആശങ്കയിൽ ഇന്ത്യയും, 24 മണിക്കൂറിനിടെ 1463 കേസുകൾ, 60 മരണം