Webdunia - Bharat's app for daily news and videos

Install App

35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്ക; പടിയിറങ്ങും മുമ്പ് ഒബാമയും അത് ശരിവെച്ചു

35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (08:35 IST)
35 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ അമേരിക്ക ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണത്തെതുടർന്നാണ് അമേരിക്ക ഇവരെ പുറത്താക്കിയത്. വാഷിങ്ടണിലുള്ള റഷ്യന്‍ എബസി, സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടാണ് എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടത്.
 
റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടിരിക്കണമെന്നാണ് അമേരിക്ക ഇവരോട് നിർദേശിച്ചിരിക്കു‌ന്നത്. യതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ക്ക് പ്രസിഡന്റ് ബരാക്ക് ഒബാമ അനുമതി നല്‍കി. 
 
ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ രാഷ്ട്രീയ വെബ്‌സൈറ്റുകളും ഇമെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ സംഭവത്തിലാണ് കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റഷ്യ- അമേരിക്ക ബന്ധം തകര്‍ക്കാനാണ്  അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments