Webdunia - Bharat's app for daily news and videos

Install App

ഓസോണ്‍ പാളികള്‍ നശിപ്പിക്കരുത് ! മനുഷ്യകുലം വന്‍ ആപത്ത് നേരിടേണ്ടിവരും

Webdunia
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:59 IST)
സൂര്യനില്‍ നിന്നുള്ള അപകടകാരികളായ രശ്മികളില്‍ നിന്ന് ഭൂമിയേയും അതിലെ ജീവനേയും സംരക്ഷിക്കുന്നത് നമ്മുടെ പ്രാണവായുവായ ഓക്‌സിജന്റെ മൂന്ന് ആറ്റങ്ങള്‍ ചേര്‍ന്നുണ്ടായ തന്മാത്രകള്‍ കൊണ്ടുണ്ടായ ഒരു പുതപ്പാണ്. ഇതിനെ ഓസോണ്‍ കുട എന്ന് വിളിക്കുന്നു. ആഗോള തപനം, ഹരിതഗ്രഹ വാതകങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഉണ്ടാവുന്ന അപകടകരമായ വിസര്‍ജ്ജ്യങ്ങള്‍ എന്നിവ ഓസോണ്‍ പാളിയെ നശിപ്പിക്കാന്‍ പര്യാപ്തമാണ്.
 
നാം ഉപയോഗിക്കുന്ന ഫ്രിഡ്ജുകള്‍, എയര്‍ കണ്ടീഷണറുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍, ഏറോ സോള്‍ സ്‌പ്രേകള്‍ എന്നിവ ഓസോണിനെ നശിപ്പിക്കാന്‍ പാകത്തിലുള്ള വാതകങ്ങള്‍ പുറത്തുവിടുന്നു എന്നതാണ് സത്യം. കേരളത്തില്‍ തൊണ്ട് വന്‍ തോതില്‍ അഴുക്കുന്നതില്‍ നിന്നും ഓസോണ്‍ പാളിക്ക് ഹാനികരമായ വിസര്‍ജ്ജ്യ വാതകങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
 
ഫ്രിഡ്ജുകളും ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളും വാങ്ങുമ്പോള്‍ അവയില്‍ സിഎഫ്‌സി ഫ്രീ എന്നോ ഓസോണ്‍ ഫ്രണ്ട്ലി എന്നോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ഓസോണ്‍ സൌഹൃദ വസ്തുക്കള്‍ പ്രചരിപ്പിക്കാന്‍ വന്‍ കമ്പനികളും സ്ഥാപനങ്ങളും ശ്രമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലത്തു തന്നെ ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്.
 
ഭൂമിയുടെ മേല്‍പ്പാളിയിലുള്ള ഓസോണ്‍ തന്മാത്രകള്‍ ഭൂമിക്ക് ഗുണകരമാണെങ്കിലും മനുഷ്യര്‍ക്ക് തൊട്ടുമുകളിലുള്ള അന്തരീക്ഷത്തില്‍ ഓസോണ്‍ ഉണ്ടാവുന്നത് ആപത്ത് വിളിച്ചുവരുത്തും. ആസ്ത്മ, രോഗപ്രതിരോധ ശേഷി ഇല്ലായ്മ, ഗര്‍ഭച്ഛിദ്രം, ഉല്‍പ്പാദന ശേഷി ഇല്ലായ്മ എന്നിവയൊക്കെ ഇതുകൊണ്ട് ഉണ്ടാവാം.
 
വാഹനങ്ങള്‍ പുറത്തുവിടുന്ന പുക മഞ്ഞില്‍ അടങ്ങിയ ഓസോണ്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമായി തീരുകയും ചെയ്യുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments