Webdunia - Bharat's app for daily news and videos

Install App

വ്‌ളാടിമര്‍ പുടിന്‍ താമസിക്കുന്നത് കാമുകിക്കൊപ്പം രഹസ്യമായി; പണികഴിപ്പിച്ചിരിക്കുന്നത് ആഡംബര വസതി, മൂന്ന് മക്കളെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ട് !

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ വാല്‍ഡായി തടാകത്തിനടുത്ത് വനത്തിനുള്ളിലാണ് പുടിന്‍ പ്രണയിനിക്കായി പണികഴിപ്പിച്ച കൊട്ടാരമെന്ന് പറയുന്നു

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (14:42 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ കാമുകി അലീന കബേവയ്‌ക്കൊപ്പം രഹസ്യമായാണ് താമസിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അലീനയ്ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് വനത്തിനുള്ള ഒരു ആഡംബര വസതി പുടിന്‍ പണി കഴിപ്പിച്ചിട്ടുണ്ടെന്നും അവിടെയാണ് പുടിന്‍ കുടുംബസമേതം താമസിക്കുന്നതെന്നുമാണ് പ്രോക്കറ്റ് ഇന്‍ഡിപെന്റഡ് മീഡിയ ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ വാല്‍ഡായി തടാകത്തിനടുത്ത് വനത്തിനുള്ളിലാണ് പുടിന്‍ പ്രണയിനിക്കായി പണികഴിപ്പിച്ച കൊട്ടാരമെന്ന് പറയുന്നു. അറിയപ്പെടുന്ന ജിംനാസ്റ്റിക് കൂടിയാണ് 39 കാരിയായ അലീന. പൂര്‍ണമായി മരംകൊണ്ട് മാത്രം നിര്‍മിച്ച ആഡംബര മാളികയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 
 
സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ശീതകാല കൊട്ടാരത്തിനോട് സദൃശ്യമാണ് വനത്തിനുള്ളിലെ മാളിക. 2020 ലാണ് പുടിന്‍ കാമുകിക്കായി മാളിക പണിയാന്‍ തീരുമാനിച്ചത്. 2021 ല്‍ പണി പൂര്‍ത്തിയായി. ഇരുവരുടെയും വസതികളില്‍ നിന്ന് തുല്യ ദൂരമാണ് മാളികയിലേക്ക് ഉള്ളത്. ഇതിനുള്ളില്‍ നീന്തല്‍ക്കുളം, നീരാവിക്കുളം, മസാജ് പാര്‍ലര്‍, ക്രയോ ചേംബര്‍ തുടങ്ങിയവയെല്ലാം ഉണ്ട്. കനത്ത സുരക്ഷാവലയത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് ഈ രഹസ്യ മാളിക. 
 
രാഷ്ട്രപതിക്ക് സ്വന്തമായി കവചിത ട്രെയിനും ഉണ്ട്, അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോള്‍ തടാകക്കരയിലെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോകുന്നു. അദ്ദേഹത്തിന്റെ മറ്റ് വസ്തുവകകളിലും സമാനമായ സ്വകാര്യ സ്റ്റേഷനുകള്‍ അദ്ദേഹത്തിന് വേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്. കബേവയ്ക്ക് അവളുടെ വീട്ടില്‍ നിന്ന് ഒരു ബോട്ടില്‍ ഒരു ചെറിയ കനാലിന് കുറുകെ സഞ്ചരിച്ച് വനത്തിന് നടുക്കുള്ള മാളികയിലേക്ക് എത്തിച്ചേരാം. 
 
പുടിനും കബേവയും രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഒന്നിച്ചാണെന്നും ഇപ്പോള്‍ അവര്‍ക്ക് മൂന്ന് മക്കളെങ്കിലും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments