Webdunia - Bharat's app for daily news and videos

Install App

ദുബായിൽ എത്തണമെങ്കിൽ കർശനമായ നിബന്ധനകൾ: മുൻകൂർ അനുമതി നിർബന്ധം

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (09:28 IST)
ദുബയിലേയ്ക്കുള്ള യാത്രാനുമതി കൂടുതൽ കർശനമാക്കി അധികൃതർ. വിദേശരാജ്യങ്ങളിൽനിന്നും മാത്രമല്ല. മറ്റു എമിറേറ്റുകളിൽനിന്നും എത്തുന്നവരും മുൻ കൂർ അനുമതി തേടണം. മറ്റു എമിറേറ്റുകളില്‍ നിന്നും ദുബായിയില്‍ എത്തുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്നും, ദുബായ് വിസക്കാര്‍ ദുബായ് എമിഗ്രെഷനില്‍ നിന്നുമാണ് അനുമതി വാങ്ങേണ്ടത്. അനുമതി ലഭിക്കാനായി ഇരുവകുപ്പുകളുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. കൊവിഡ് പശ്ചാത്തലത്തിൽ വിസ ചട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം എന്നതിനാൽ ഇക്കാര്യങ്ങളിൽ ടോൾഫ്രീ നമ്പരുകളിൽ വ്യക്തത വരുത്താം. 
 
യുഎഇയിലുള്ളവർക്ക് 8005111 എന്ന ടോള്‍ഫ്രീ നമ്പറിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 00971 4313999 എന്ന നമ്പറിലും ബന്ധപ്പെടാം. ഇതിനു പുറമെ amer@dnrd.ae എന്ന ഇ-മെയിൽ വഴിയും, വെബ്സൈറ്റിലെ ചാറ്റ് ബോക്സ് വഴിയും വിവരങ്ങൾ തേടാം. അതേസമയം നിയന്ത്രണങ്ങൾ അറിയാതെ എത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് കടക്കാന്‍ അനുമതി നൽകിയിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടും. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിലെ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തിയാണ് ഇവരുടെ രേഖകള്‍ പരിശോധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments