Webdunia - Bharat's app for daily news and videos

Install App

വാന്‍ ഓടിച്ചു കയറ്റിയും കുത്തി വീഴ്‌ത്തിയും ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; മ​ര​ണസം​ഖ്യ ആ​റാ​യി

ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം; മ​ര​ണസം​ഖ്യ ആ​റാ​യി

Webdunia
ഞായര്‍, 4 ജൂണ്‍ 2017 (11:25 IST)
ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. പരുക്കേറ്റ 20തോളം പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടൻ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ലണ്ടൻ ബ്രിഡ്​ജിലേക്ക്​ കാര്‍ ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. ബോ​റോ മാ​ര്‍​ക്ക​റ്റി​ൽ വാ​നി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ആ​യു​ധ​വു​മാ​യി ചാ​ടി​യി​റ​ങ്ങി വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആക്രമണത്തെത്തുടര്‍ന്ന് ലണ്ടൻ ബ്രിഡ്​ജ്​ പൂർണമായും അടച്ചു. ലണ്ടൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും അടച്ചിട്ടു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികൾ വിലയിരുത്തി. സംഭവസ്ഥലത്തും നഗരങ്ങളിലും പൊലീസും സുരക്ഷാ ജീവനക്കാരും സുരക്ഷ ശക്തമാക്കി.

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22പേർ കൊല്ലപ്പെട്ടിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments