Webdunia - Bharat's app for daily news and videos

Install App

US President Election 2024 Live Updates: നെഞ്ചിടിപ്പോടെ ലോകം; ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്?

538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് വിജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല

രേണുക വേണു
ചൊവ്വ, 5 നവം‌ബര്‍ 2024 (08:17 IST)
Donald Trump

US President Election 2024 Live Updates: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസുമാണ് മത്സരരംഗത്ത്. അമേരിക്കന്‍ സമയം ചൊവ്വ രാവിലെ ഏഴിന് വോട്ടിങ് ആരംഭിക്കും. വൈകിട്ട് ഏഴ് വരെ വോട്ടിങ് നീളും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 
 
538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് വിജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല. ഇന്നലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സര്‍വേകളില്‍ 48.5 ശതമാനമാണ് കമലയ്ക്കുള്ള പിന്തുണ. തൊട്ടുപിന്നില്‍ 47.6 ശതമാനം പിന്തുണയോടെ ട്രംപ് ഉണ്ട്. എന്നാല്‍ വോട്ടെടുപ്പ് ദിവസമായ ഇന്നേക്ക് ട്രംപ് മുന്നിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തും. 
 
അറ്റ്‌ലസ് ഇന്റല്‍ പുറത്തുവിട്ട പുതിയ സര്‍വെ പ്രകാരം ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ കമലയേക്കാള്‍ മുന്‍തൂക്കം ട്രംപിനാണ്. നോര്‍ത്ത് കരോളിന, ജോര്‍ജിയ, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് മേല്‍ക്കൈ എന്ന് അറ്റ്‌ലസ് ഇന്റല്‍ സര്‍വെ അവകാശപ്പെടുന്നു. അരിസോണയില്‍ ട്രംപിനെ അനുകൂലിക്കുന്ന 52.3 ശതമാനം വോട്ടര്‍മാരും കമലയെ പിന്തുണയ്ക്കുന്ന 45.8 ശതമാനം വോട്ടര്‍മാരുമാണ് ഉള്ളതെന്ന് ഈ സര്‍വെയില്‍ പറയുന്നുണ്ട്. 
 
ഇന്ത്യന്‍ അമേരിക്കന്‍സിന്റെ പിന്തുണ ട്രംപിനാണ് ലഭിക്കുകയെന്നും വിലയിരുത്തലുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പാണ് അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍സിനു ഗുണം ചെയ്തതെന്നാണ് വിവരം. 
 
നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226 ഉം ട്രംപിന് 219 ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം. ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ഈ ഇലക്ടറല്‍ വോട്ടുകള്‍ കിടക്കുന്നത്. ഈ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ എങ്ങനെ വോട്ട് ചെയ്യുന്നോ അതായിരിക്കും വിജയിയെ തീരുമാനിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments