സുരക്ഷാപ്രശ്‌നം ചൂണ്ടികാണിച്ച് ആയിരത്തോളം ചൈനക്കാരുടെ വിസ റദ്ദാക്കി അമേരിക്കൻ ഭരണഗൂഡം. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഈ വിവരം പുറത്തുവിട്ടത്. ഗവേഷകരും വിദ്യാർത്ഥികളും ഉൾപ്പടെയുള്ളവരുടെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്.
ഗൗരവകരമായ ഗവേഷണഫലങ്ങൾ ചൈന മോഷ്‌ടിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് വിസ റദ്ദാക്കിയതെന്ന് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആക്റ്റിംഗ് മേധാവി ഛാഡ് വോള്‍ഫ് അറിയിച്ചു. അമേരിക്കൻ അക്കാദമിക് മേഖലയിൽ ചാരവൃത്തി നടത്തിയതായി ആരോപിച്ച് ഏതാനും പേർക്കെതിരെ അമേരിക്ക നേരത്തെയും നടപടി എടുത്തിരുന്നു.
അതേസമയം വിദ്യാർത്ഥി വിസ റദ്ദാക്കിയ അമേരിക്കൻ നടപടിക്കെതിരെ ചൈന പ്രതിഷേധിച്ചു.3,60,000 ല്‍ അധികം ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.