യുക്രെയ്‌ൻ ഷെല്ലാക്രമണത്തിൽ അതിർത്തിയിലെ തങ്ങളുടെ സൈനിക പോസ്റ്റ് തകർന്നതായി റഷ്യ.ആക്രമണത്തില്‍ അതിര്‍ത്തിയിലെ ഒരു സെെനിക പോസ്റ്റ് പൂര്‍ണമായും തകര്‍ന്നെന്നും ആളപായമില്ലെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോർട്ട് ചെയ്‌തു.
റഷ്യ-യുക്രെയ്‌ൻ അതിർത്തിയിൽ 150 മീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് എഫ്എസ്ബിയെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്‌ൻ ഷെല്ലാക്രമണത്തിൽ റഷ്യയിലെ റോസ്‌തോവ് മേഖലയിലെ അതിര്‍ത്തി സെെനിക പോസ്റ്റ് പൂര്‍ണ്ണമായും നശിച്ചതായും എന്നാൽ ആളാപയമൊന്നും ഉണ്ടായിട്ടില്ലെന്നും റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സര്‍വീസ് തിങ്കളാഴ്ച അറിയിച്ചതായി ഇന്റർഫാക്‌സ് റിപ്പോർട്ട് ചെയ്തു.
കിഴക്കൽ അതിർത്തിയിൽ റഷ്യൻ അനുകൂല വിഘടനവാദികളുടെ അധീനതയിലുള്ള പ്രദേശത്ത് യുക്രൈനിയന്‍ സേന നടത്തുന്ന ഷെല്ലാക്രമണം യുക്രെയ്‌ൻ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ ആക്രമണമുണ്ടായതായുള്ള റഷ്യയുടെ വാദം പുറത്തുവരുന്നത്.