യുക്രെയ്ന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തടസം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണെന്നും യുക്രെയ്‌ന്റെ ചില ഭാഗങ്ങള്‍ റഷ്യയ്ക്ക് നല്‍കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്ന ട്രംപ് ഇത്തവണ യുഎന്‍ സമേളനത്തില്‍ റഷ്യയെ നേരിട്ടാണ് ആക്രമിച്ചത്.
റഷ്യ വെറും കടലാസുപുലികളാണെന്നും 3 ദിവസം കൊണ്ട് തീര്‍ക്കാമായിരുന്ന യുദ്ധം മൂന്നര വര്‍ഷമായിട്ടും കൊണ്ട് നടക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. യുക്രെയ്ന്‍ ജയിക്കുമെന്നും കൈവിട്ട ഭൂമിയെല്ലാം യുദ്ധത്തിന് മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപിടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം യുക്രെയ്ന്‍ പ്രസിഡന്റിന് നേരെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. അതേസമയം അതിര്‍ത്തി കടന്നാല്‍ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിടാന്‍ യൂറോപ്യന്‍ രാജ്യങ്ങളോടും നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടു.
റഷ്യന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുന്നത് ഇന്ത്യയും ചൈനയുമാണെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. അതേസമയം ട്രംപിന്റെ നിലപാട് മാറ്റം സ്വാഗതം ചെയ്യുന്നുവെന്ന് സെലന്‍സ്‌കി അറിയിച്ചു.