Webdunia - Bharat's app for daily news and videos

Install App

5000ത്തിലധികം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചു, കൂട്ടത്തിൽ നിമിഷയടക്കം 8 മലയാളികളെന്ന് റിപ്പോർട്ട്

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (12:57 IST)
അധികാരം പിടിച്ചതിന് പിന്നാലെ അഫ്‌ഗാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ് തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. ജയിൽ മോചിതരായവരിൽ ഐഎസിൽ ചേരാനായി കേരളം വിട്ട മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു.
 
കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. നിമിഷാ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിക്കപ്പെട്ടത്. 21 പേരാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ ഐഎസിലേക്ക് പോയിരുന്നത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. ഇതോടെ അതിർത്തികളിലും തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കി.
 
ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷയടക്കമുള്ള തടവുകാരെ വിട്ടുനൽകാൻ അഫ്‌ഗാൻ തയ്യാറായിരുന്നെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്‌ത് നിമിഷയുറ്റെ അമ്മ ബിന്ദു കോടതി‌യിൽ ഹർജി നൽകിയിരുന്നു.മകളെയും ചെറുമകളെയും വിട്ടുനൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നായിരുന്നു ബിന്ദുവിന്റെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും

കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണവുമായി ഇൻസ്റ്റഗ്രാം , ടീം അക്കൗണ്ട് വരുന്നു

അടുത്ത ലേഖനം
Show comments