Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മാനത്ത് പ്രതിഭാസ വിരുന്ന്; വിസ്‌മയമായി സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം

മാനത്ത് പ്രതിഭാസ വിരുന്ന്; വിസ്‌മയമായി സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം
, തിങ്കള്‍, 21 ജനുവരി 2019 (10:57 IST)
ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 20,21 തീയതികളിൽ. ചന്ദ്രനെ ചുവന്നതായോ ചുവപ്പു കലര്‍ന്ന തവിട്ടു നിറമായോ കാണപ്പെടുന്ന പ്രതിഭാസമാണിത്. ചന്ദ്രനെ പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണപ്പെടുന്ന ചന്ദ്രഗ്രഹണം ഈ വർഷം കഴിഞ്ഞാൽ 2021 മേയ് 26 വരെ കാത്തിരിക്കണം. 
 
പൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോകുകയും, ഈ സമയം ചന്ദ്രനിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടസ്സമാകുകയും ചെയ്യുന്നു. അപ്പോൾ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുകയും ചന്ദ്രൻ ചുവന്ന നിറത്തിൽ ദൃശ്യമാകുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തേയാണ് സൂപ്പർ ബ്ലഡ് മൂൺ എന്ന് പറയുന്നത്.
 
webdunia
എന്നാൽ ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ അമേരിക്കക്കാര്‍ വിളിക്കുന്നത് വോള്‍ഫ് മൂണ്‍ എന്നാണ്. ചന്ദ്രന്‍ ഭൂമിയ്ക്ക് അടുത്തുവരികയും സാധാരണ കാണുന്നതിൽ നിന്ന് കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് സൂപ്പർ മൂൺ. ഈ വര്‍ഷം നടക്കുന്നത് ഈ രണ്ട് പ്രതിഭാസങ്ങളുടേയും സംയോജനമാണ് എന്നതും വ്യത്യസ്‌തത ഉണ്ടാക്കുന്നു.
 
പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രന്‍. ഭൗമാന്തരീക്ഷത്തില്‍ വച്ച്‌ സൂര്യപ്രകാശത്തിനുണ്ടാകുന്ന അപവര്‍ത്തനം, വിസരണം എന്നീ പ്രതിഭാസങ്ങള്‍ മൂലമാണ് രക്തചന്ദ്രന്‍ ദൃശ്യമാകുന്നത്. ചുവപ്പ് ചന്ദ്രന്‍, ചെമ്പന്‍ ചന്ദ്രന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

webdunia
അമേരിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, പശ്ചിമ യൂറോപ്പ്, പശ്ചിമ ആഫ്രിക്ക എന്നീ പ്രദേശങ്ങളില്‍  സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ കാഴ്ചയുടെ ഏറ്റവും മികച്ച ഭംഗി ആസ്വദിക്കാന്‍ സാധിക്കും. കിഴക്കന്‍ ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ  നിന്നുള്ളവര്‍ക്ക് ഭാഗികമായി മാത്രമേ ഗ്രഹണം കാണാനാവൂ. 62 മണിക്കൂർ നേരം നീണ്ടുനിൽക്കുന്ന പ്രതിഭാസമായിരിക്കും ഇത്. 
 
എന്നാൽ ഇന്ത്യയിലുള്ളവര്‍ക്ക് പൂര്‍ണമായും ഈ കാഴ്ച കാണാൻ കഴിയില്ല. ഭൂരിഭാഗം ഏഷ്യന്‍ രാജ്യങ്ങളിലും ഈ കാഴ്ചകാണാനാവില്ല. എങ്കിലും ജനുവരി 21ന് പകല്‍ 10:11 ഓടെ ചെറിയ രീതിയില്‍ കാണാനാകും. മൂന്നു മണിക്കൂറോളം കാഴ്ച നീണ്ടു നില്‍ക്കും. പകലായതു കൊണ്ടുതന്നെ ഈ പ്രതിഭാസത്തിന്റെ ഭംഗി പൂർണ്ണമായും ആസ്വദിക്കാന്‍ കഴിയില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചതികളുടെയും സങ്കടങ്ങളുടെയും തുറന്നെഴുത്ത് - ഷക്കീലയെക്കുറിച്ചുള്ള സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു