Webdunia - Bharat's app for daily news and videos

Install App

ഖത്തറില്‍ ലൈംഗിക നിരോധനം വരുന്നു, മദ്യപാന പാര്‍ട്ടികള്‍ക്കും വിലക്ക്; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (10:32 IST)
ഒന്ന് അടിച്ചുപൊളിക്കാനും ഉല്ലസിക്കാനുമായി ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന് ടിക്കറ്റെടുത്തവര്‍ക്ക് മുന്നറിയിപ്പ്. അവിവാഹിതര്‍ക്ക് സെക്സ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ചാണ് കര്‍ശന നിയന്ത്രണം. അവിവാഹിതരായ ഫുട്ബോള്‍ താരങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. 
 
ലൈംഗിക നിയന്ത്രണത്തോട് അനുബന്ധിച്ച് മദ്യനിരോദനവും ഖത്തര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. തങ്ങള്‍ യാഥാസ്ഥികരായ രാജ്യമാണെന്നും പിന്തുടര്‍ന്നുപോകുന്ന ചില ക്രമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഖത്തര്‍ ഔദ്യോഗികമായി അറിയിക്കുന്നത്. 
 
ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗിക നിയന്ത്രണം നടപ്പിലാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. അവിവാഹിതര്‍ സെക്സില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിക്കാന്‍ പൊലീസ് സുസജ്ജമായിരിക്കും. ഹോട്ടല്‍ മുറികളില്‍ കര്‍ശന പരിശോധന നടത്തും. അവിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വാടകമുറി പങ്കിട്ടെടുക്കുന്നതിനു വിലക്കുണ്ട്. ഭാര്യയും ഭര്‍ത്താവും ആണെന്ന് കൃത്യമായി രേഖകള്‍ കാണിച്ചാല്‍ മാത്രമേ ഹോട്ടലുകളില്‍ മുറികള്‍ അനുവദിക്കൂ. സ്വവര്‍ഗലൈംഗികതയ്ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. 
 
പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം