Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവിനെ ശ്രാവുകൾ കൊന്നുതിന്നു, തെളിവായി ലഭിച്ചത് വിവാഹ മോതിരം

Webdunia
ശനി, 9 നവം‌ബര്‍ 2019 (12:43 IST)
ലണ്ടൻ: ഭാര്യയുടെ നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്നതിനിടെ ഭർത്താവിനെ ശ്രാവുകൾ കൊന്നു തിന്നു. മഡഗാസ്കറിന് സമീപമുള്ള റിയൂണിയനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്കോർട്ടിഷ് പൗരനായ മാർട്ടിൻ ടോണറിനെ ശ്രാവുകൾ കൊലപ്പെടുത്തി ഭക്ഷിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
 
പിറന്നാൾ ആഘോഷിക്കുന്നതിനായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് ഇരുവരും റീയൂണിയനിൽ എത്തിയത്. ശനിയാഴ്ച ഒറ്റക്ക് കടലിലേക്ക് നീന്താൻ പോയ ഭർത്താവിനെ പിന്നീട് കാണാതാവുകയായിരുന്നു. ടോണറിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെലികോപ്റ്ററുകൾ ഉൾപ്പടെ ഉപയോഗിച്ച് തിരച്ചിൽ നടത്തി എങ്കിലും ഫലം ഉണ്ടായില്ല.
 
തിരച്ചിലിനിടയിൽ ആക്രമണകാരികളായ നാല് ടൈഗർ ശ്രാവുകളെ പിടികൂടിയിരുന്നു. ഇവയിൽ ഒന്നിന്റെ വയറ്റിൽനിന്നും കൈകൾ കണ്ടെത്തുകയായിരുന്നു. കയ്യിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെയാണ് ടോണർ തന്നെയാണ് മരിച്ചത് എന്ന് വ്യക്തമായത്. ഡിഎൻഎ പരിശോധന നടത്തി അധികൃതർ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.         

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments