Webdunia - Bharat's app for daily news and videos

Install App

കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 നവം‌ബര്‍ 2022 (08:32 IST)
കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിട്ടു സമരം ചെയ്യാന്‍ റേഷന്‍ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സര്‍ക്കാരിനു നോട്ടിസ് നല്കി.
 
ഒക്ടോബര്‍ മാസത്തെ കമ്മിഷന്‍ നല്കാന്‍ 29.51 കോടി രൂപ വേണമെങ്കിലും 14.46 കോടി രൂപ മാത്രമാണു ധനവകുപ്പ് അനുവദിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ബാക്കി പണം നല്കാമെന്ന് ഇന്നലെ ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും ധനവകുപ്പില്‍ നിന്നു രേഖാമൂലം ഉറപ്പ് വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നിലവിലെ വേതന പാക്കേജ് തന്നെ വര്‍ധിപ്പിക്കണമെന്ന ദീര്‍ഘകാല ആവശ്യം നിലനില്‍ക്കെയാണു ലഭിച്ചു കൊണ്ടിരിക്കുന്ന വേതനം വെട്ടിച്ചുരുക്കിയതെന്നു ചൂണ്ടിക്കാട്ടിയും മുഴുവന്‍ കമ്മിഷനും നല്കണമെന്ന് ആവശ്യപ്പെട്ടും നേതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനവും നല്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments