ബ്രിട്ടിഷ് രാജവംശം ഇസ്ലാം മത പ്രവാചകൻ മുഹമ്മദിന്റെ പിൻഗാമിയെന്ന് അവകാശവാദവവുമായി മൊറോക്കൻ ദിനപത്രം. മാർച്ച് മാസം പ്രസിദ്ധീകരിച്ച പത്രത്തിലെ ലേഖനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അബ്ദുല്‍ ഹമീദ് അല്‍-അവ്‌നി എന്നയാളാണ് ലേഖനം എഴുതിയിരിക്കുന്നത്.
1986ൽ ഹരോള്‍ഡ് ബി ബ്രൂക്ക്സ് ബേക്കര്‍ എന്നയാളാണ് ആണ് ഇതു സംബന്ധിച്ച ആദ്യ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന് ലേഖനം പറയുന്നു. മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ വഴി 43ആം തലമുറയിൽപ്പെട്ടയാളാണ് ഇപ്പോഴത്തെ രാജ്ഞി എന്ന് പത്രം അവകാശവാദം ഉന്നയിക്കുന്നു.
മൊറോക്കോ, ആന്‍ഡുസാസിയ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ഭരിച്ച ഭരണാധികാരികൾ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽ പെട്ടവരാണെന്നും ലേഖനം പറയുന്നുണ്ട്. അതേസമയം ഇത്തരം അവകാശ വാദങ്ങൾക്ക് മറുപടി പറയാൺ തങ്ങൾക്ക് താൽപര്യമില്ലെന്ന് ബക്കിംഗാം പാലസ് വക്താവ് വ്യക്തമാക്കി.