ഭീകരസംഘടനകളെ പാകിസ്ഥാൻ നിരോധിക്കാനൊരുങ്ങുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയ്യിദ് നേതൃത്വം നൽകുന്ന ഭീകര സംഘടനയായ ജമാഅത്തുദ്ദഅവയെ നിരോധിക്കാനായാണ് പാകിസ്ഥാൻ നിയമനിർമ്മാണം നടത്താനൊരുങ്ങുന്നത്. നിയമിത്തിന്റെ കരട് ബില്ല് രൂപികരണത്തിനായുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ ഗവൺമെന്റ് ഇപ്പോൾ.
പാക്കിസ്ഥാൻ പട്ടാളത്തിന്റെ കൂടി പിന്തുണയോടെ നിയമം നടപ്പിലാക്കാനാണ് പാക്കിസ്ഥാൻ അഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്. എന്നാൽ ഇതു സാധ്യമാകുമൊ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും പാക്കിസ്ഥൻ സർക്കാർ പറയുന്നില്ല.
1997ലെ ഭീകരവിരുദ്ധ നിയമം ഭേതഗതിചെയ്യാനാണ് പാകിസ്ഥാൻ ഉദ്ദേഷിക്കുന്നത്. പാകിസ്ഥാനെതിരെ ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന പ്രചരണങ്ങൾ വിജയം കാണുന്ന സാഹചര്യത്തിലും. മറ്റു ലോകരാജ്യങ്ങൽക്കിടയിൽ പാക്കിസ്ഥാന്റെ ഭീകര രാഷ്ട്രം എന്ന കുപ്രസിദ്ധി മാറ്റിയെടുക്കുന്നതിനുമായാണ് നിയമ നിർമ്മാണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.