Webdunia - Bharat's app for daily news and videos

Install App

പ്രമുഖ ബുദ്ധസന്യാസിയും സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു

Webdunia
ഞായര്‍, 23 ജനുവരി 2022 (13:50 IST)
വിയറ്റ്‌നാമീസ് ബുദ്ധസന്യാസിയും ലോകത്തെ പ്രമുഖ സെൻ ഗുരുക്കന്മാരിൽ ഒരാളുമായ തിക് നാറ്റ് ഹാൻ ശനിയാഴ്‌ച വിയറ്റ്‌നാമിലെ ഹ്യൂസിലെ ടു ഹിയു ക്ഷേത്രത്തിലെ വസതിയിൽ വെച്ച് അന്തരിച്ചു. 95 വയസായിരുന്നു. 2014ൽ ഗുരുതരമായ ബ്രെയിൻ ഹെമറേജ് ബാധിച്ചശേഷം സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹം ആംഗ്യങ്ങളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നത്.പ്രമുഖ
എഴുത്തുകാരൻ, വാഗ്മി, അദ്ധ്യാപകൻ, സമാധാന പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് തിക് നാറ്റ് ഹാൻ.
 
പാശ്ചാത്യ ലോകത്ത് ബുദ്ധിസത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച തിക് നാറ്റ് ഹാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ മൈൻഡ്‌ഫുൾനെസ് എന്ന ആശയത്തിന് പ്രചാരം നൽകി.ജനനവും മരണവും കേവലം ആശയങ്ങളാണെന്നും അവ യഥാർത്ഥമല്ലെന്നും അദ്ദേഹം എഴുതി.ഇക്കാര്യം ബോധ്യപ്പെടുന്നതിലൂടെ ഭയത്തിൽ നിന്ന് നമുക്ക് മോചനം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണാനും ആസ്വദിക്കാനും അതിലൂടെ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. നൂറിലധികം പുസ്‌തകങ്ങൾ എഴുതി. അവ 40ലധികം ബാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments