കേരളത്തിൽ വേശ്യാവൃത്തി ഹൈടെക്കായ തൊഴിലായി മാറിയെന്ന് പുതിയ പഠന റിപ്പോർട്ട്. സ്മാർട്ട് ഫോണുകളിലൂടെയും അപ്ലിക്കേഷനുകളിലൂടേയുമാണ് വേശ്യാവൃത്തി സംബന്ധിച്ച ഇടപാടുക്കൾ കൂടുതലായും നടക്കുന്നത് എന്നാണ് പഠനത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. വേശ്യാവൃത്തിയെ ഒരു ജോലിയായി കാണാൻ ആളുകൾ തുടങ്ങിയിരിക്കുന്നു എന്നതാണ് പഠനത്തിലെ പ്രധാന വെളിപ്പെടുത്തൽ. കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും അറുപതോളം എൻ ജി ഒകളും ചേർന്നാണ് പഠനം നടത്തിയത്.
ഈ തൊഴിലിൽ ഏർപ്പെടുന്ന കൂടുതൽ സ്ത്രീകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ളവരാണെന്ന് പഠനം കണ്ടെത്തി. ഇവരെ കൂടാതെ രണ്ടായിരത്തോളം ട്രാൻസ്ജെന്റേർസും കേരളത്തിൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിട്ടുള്ളതായി പഠനം പറയുന്നു.
വിദഗ്ധരായ പ്രൊഫഷണലുകളും പണത്തിന് ആവാശ്യം വരുന്ന സാഹചര്യങ്ങളിൽ വേശ്യാവൃത്തിയെ ആശ്രയിക്കുന്നു. ആഢംഭരജീവിതം നയിക്കാനാഗ്രഹിക്കുന്നവരും പണത്തിനായി ഈ ജോലി സ്വീകരിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. നിലവിൽ കേരളത്തിൽ 15,802 സ്ത്രീകളും 11,707 പുരുഷന്‍മാരും വേശ്യാവൃത്തിയിലേർപ്പെടുന്നതായും ഇവരിൽ രണ്ട് സ്ത്രീകളും പത്ത് പുരുഷന്മാരും എച്ച് ഐ വി ബാധിതരാണെന്നും പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.