Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാന്‍ ആണവായുധശേഖരം വര്‍ദ്ധിപ്പിക്കുന്നു; പോര്‍വിമാനങ്ങള്‍ പരിഷ്‌കരിക്കുന്നു; പാക് ശ്രമം ഇന്ത്യയെ ഭയപ്പെടുത്താന്‍ ?

പാകിസ്ഥാന്‍ ആണവായുധശേഖരം വര്‍ദ്ധിപ്പിക്കുന്നു

Webdunia
ശനി, 19 നവം‌ബര്‍ 2016 (14:55 IST)
അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇന്ത്യയെ തേടി എത്തുന്നത്. ആണവായുധശേഖരം വര്‍ദ്ധിപ്പിച്ച് വന്‍ ശക്തിയാകാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നെന്നുള്ള റിപ്പോര്‍ട്ട് അമേരിക്കയാണ് പുറത്തുവിട്ടിരിക്കുന്നത്. 130 മുതല്‍ 140 വരെ ആണവ പോര്‍മുനകള്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
 
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ആണവരാജ്യമായി മാറാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നടത്തുന്നത്. ഇക്കാലയളവിനുള്ളില്‍ 350 ഓളം ആണവ പോര്‍മുനകള്‍ സ്വന്തമാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുകയെന്നും അമേരിക്കന്‍ ആണവശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
60 മുതല്‍ 80 വരെ ആണവായുധ ശേഖരം 2020 ഓടെ പാകിസ്ഥാന്‍ ഉണ്ടാക്കിയെടുത്തേക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ 130 മുതല്‍ 140 വരെ ആണവായുധശാലകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങള്‍, ആണവ ആയുധശാലകള്‍, അണുഭേദനശേഷിയുള്ള ആയുധങ്ങള്‍ എന്നിവ കൂടുതലായി വികസിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ആണവായുധം വഹിക്കാന്‍ കഴിയുന്ന തരത്തില്‍ എഫ് 16 പോര്‍വിമാനങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് പോര്‍വിമാനങ്ങളും പാകിസ്ഥാന്‍ പരിഷ്‌കരിച്ചിരുന്നു. 2016ല്‍ 130 മുതൽ 140 അണുവായുധശാലകളാണ്​ രാജ്യത്ത്​ ഉണ്ടായിരിക്കുന്നത്​. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments