അത്താഴവിരുന്നിനിടെ ഓസ്കർ പുരസ്കാരം അടിച്ചുമാറ്റി, തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്നു - ടെറി ബ്രയാന്റ് പിടിയിലായത് നാടകീയമായി
അത്താഴവിരുന്നിനിടെ ഓസ്കർ പുരസ്കാരം അടിച്ചുമാറ്റി, തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്നു - ടെറി ബ്രയാന്റ് പിടിയിലായത് നാടകീയമായി
ഓസ്കർ പുരസ്കാരം മോഷ്ടിച്ചയാളെ ഫോട്ടോഗ്രാഫർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെറി ബ്രയാന്റ് (47) എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.
മികച്ച നടക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ഫ്രാൻസിസ് മക്ഡോർമന്റിന്റെ ഓസ്കർ ശിൽപമാണ് ബ്രയാന്റ് തന്ത്രപരമായി കൈക്കലാക്കിയത്. അവാർഡ് വിതരണ ചടങ്ങിനു ശേഷം നടന്ന ഔദ്യോഗിക അത്താഴവിരുന്നിനിടെയാണ് ബ്രയാന്റ് ശിൽപം മോഷ്ടിച്ചത്.
ശില്പം കൈക്കലാക്കിയ ബ്രയാന്റ് ഫേസ്ബുക്ക് ലൈവില്‍ എത്തുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പുരസ്കാര ജേതാക്കള്‍ എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ സെക്ഷനിലും ഇയാള്‍ പോസ് ചെയ്തു.
ബ്രയാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഫോട്ടോഗ്രാഫര്‍ വിവരം അധികൃതരെ അറിയിച്ചതോടെയാണ് മോഷണവിവരം പുറത്തായത്. ഇയാളെ ലോസ് ആഞ്ചലസ് പൊലീസിന് കൈമാറിയ അധികൃതര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 20,000 ഡോളർ കെട്ടിവച്ച ശേഷം ബ്രയാന്‍ ജാമ്യം അനുവദിച്ചു. അടുത്ത ദിവസം കോടതിയിൽ ഹാജരാകാനും പൊലീസ് നിർദേശിച്ചു.