Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്ലേ ബോയ് മാസികയുടെ മുഖചിത്രത്തിൽ ഫ്രഞ്ച് മന്ത്രി, വിവാദം കത്തുന്നു, വ്യാപകവിമർശനം

പ്ലേ ബോയ് മാസികയുടെ മുഖചിത്രത്തിൽ ഫ്രഞ്ച് മന്ത്രി, വിവാദം കത്തുന്നു, വ്യാപകവിമർശനം
, തിങ്കള്‍, 3 ഏപ്രില്‍ 2023 (20:27 IST)
പ്ലേ ബോയ് മാസികയുടെ മുഖചിത്രമായി ഫ്രഞ്ച് മന്ത്രി മർലിൻ ഷിയപ്പ. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന നേതാവായ മർലിൻ സ്ത്രീകളുടെയും സ്വവർഗാനുരാഗികളുടെയും ഗർഭഛിദ്രം ഉൾപ്പടെയുള്ള വിഷയങ്ങളെ പറ്റി മാസികയ്ക്ക് 12 പേജ് അടങ്ങുന്ന ദീർഘമായ അഭിമുഖവും നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ ഈ പ്രവർത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയർത്തുന്നത്.
 
സ്ത്രീകളുടെ ശരീരം അവരാഗ്രഹിക്കുന്നത് ചെയ്യാനാണ്. അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനാണ്. പിന്തിരിപ്പന്മാരെയും കപടവിശ്വാസികളെയും അലോസരപ്പെടുത്തിയാലും ഇല്ലെങ്കിലും ഫ്രാൻസിൽ സ്ത്രീകൾ സ്വതന്ത്രരാണെന്ന് മർലിൻ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. അതേസമയം ഗ്ലാമർ മാസികയുടെ കവർ ഗേളായി കൊണ്ടുള്ള മർലിൻ്റെ പ്രവർത്തനം തെറ്റായ സന്ദേശം നൽകുമെന്ന് വിമർശകർ പറയുന്നു. നിലവിലെ രാജ്യത്തെ സാഹചര്യത്തിൽ മർലിൻ്റെ പ്രവർത്തി ഉചിതമല്ലെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോൺ പ്രതികരിച്ചു.ഫ്രാൻസിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ അവകാശങ്ങളുണ്ടെന്നും സ്വതന്ത്രമായ സാഹചര്യമാണുള്ളതെന്നും ഗ്രീൻസ് എംപിയും സ്ത്രീപക്ഷവാദിയുമായ സാൻഡ്രിൻ റൂസോ പ്രതികരിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയുടെ തീര്‍ത്ഥയാത്ര ഏപ്രില്‍ 4 ന്