Webdunia - Bharat's app for daily news and videos

Install App

‘നായകന്‍ ശരീരഘടന വിവരിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു’; നടിക്ക് ചാനൽ നൽകിയത് 68 കോടി

‘നായകന്‍ ശരീരഘടന വിവരിച്ചു, പീഡിപ്പിക്കാന്‍ ശ്രമിച്ചു’; നടിക്ക് ചാനൽ നൽകിയത് 68 കോടി

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (14:38 IST)
സീരിയല്‍ ചിത്രീകരണത്തിനിടെ നായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി.

മൈക്കൽ വെതർലി എന്ന നടനെതിരെയാണ് അമേരിക്കൻ സിനിമാ താരവും മോഡലുമായ എലിസ ദുഷ്കു ലൈംഗിക ആരോപണമുന്നയിച്ചത്. യുഎസ് ടിവി സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന 'ബുൾ' എന്ന സീരിയലിലെ പ്രധാന താരങ്ങളാണ് ഇരുവരും.

 2017ലാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. ഷൂട്ടിംഗിനിടെ മൈക്കല്‍ ശരീര ഘടനയെക്കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റു താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് പരസ്യമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ദുഷ്കു പരാതിപ്പെട്ടത്.

മൈക്കലിനെതിരെ നടപടി സ്വീകരിക്കാന്‍ ചാനല്‍ അധികൃതര്‍ മടിച്ചതോടെ സീരിയലുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ദുഷ്‌കു കേസ് നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങിയതോടെയാണ് ചാനല്‍ നറ്റിയുമായി ചര്‍ച്ച നടത്തിയത്.

കേസ് നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറിയതിനു പകരമായി 68 കോടി രൂപ ദുഷ്കുവിന് നല്‍കാന്‍ ചാനല്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ദുഷ്കുവിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും പീഡന ശ്രമം നടന്നിട്ടില്ലെന്നും മൈക്കൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments