Webdunia - Bharat's app for daily news and videos

Install App

സിപി‌എം ശക്തികേന്ദ്രങ്ങളില്‍ മുസ്ലിം സമൂഹം സുരക്ഷിതര്‍: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്

ത്രിപുരയില്‍ പരാജയപ്പെട്ടുവെന്നതിന്റെ അര്‍ത്ഥം സിപി‌എം തകര്‍ന്നുവെന്നല്ല

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (09:10 IST)
സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്ലിം സമൂഹം സുരക്ഷിതരെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍. കെഎംസിസി പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകവേയാണ് സിപി‌എമ്മിനെ കുറിച്ച് പറഞ്ഞത്.
 
സിപിഎം ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം സമൂഹം സുരക്ഷിതരല്ലെന്ന കെഎം ഷാജി എംഎല്‍എ പറഞ്ഞിരുന്നു. ഇത് തള്ളിക്കളയുകയാണ് ഖാദര്‍ മൊയ്തീന്‍. ചില മേഖലകളില്‍ ക്രിമിനലുകളുടെ അക്രമം നടക്കുന്നുണ്ടെന്നത് സത്യം, അതില്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
 
ത്രിപുരയില്‍ പരാജയപ്പെട്ടുവെന്നുപറഞ്ഞ് സിപിഎം തകര്‍ന്നുവെന്ന് പറയാനാകില്ല. അത് ഭരണത്തിനെതിരെയുള്ള വിധിയാണ്. സിപിഎമ്മിന് തിരിച്ചുവരാനാകും. ഇടത് സാന്നിധ്യം ഇന്ത്യയിലെ മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments