Webdunia - Bharat's app for daily news and videos

Install App

ലൈംഗീക ആനന്ദത്തിനു കൗമാരക്കാരിയെ അമ്മയും കാമുകനും ചെര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം മാസങ്ങളോളം ടിന്നിൽ സൂക്ഷിച്ച ശേഷം അവയവങ്ങൾ വേർപ്പെടുത്തി ഉപേക്ഷിച്ചു

ലൈംഗീക ആനന്ദത്തിനു കൗമാരക്കാരിയെ അമ്മയും കാമുകനും ചെര്‍ന്നു പീഡിപ്പിച്ച് കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 9 ജനുവരി 2017 (16:16 IST)
കാമുകനുമായി ചേര്‍ന്ന് മാതാവ് കൗമാരക്കാരിയെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ക്രൂരമായ ലൈംഗീക അതിക്രമം അരങ്ങേറിയത്. ഗ്രേസ് പാർക്കർ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തില്‍ പൊലീസ് നടത്തിയ രഹസ്യന്വേഷണത്തില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അമ്മ സാറാ പാർക്കറെ സംശയം തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാമുകൻ ജേക്കബ് സള്ളിവനുമൊപ്പം ചേര്‍ന്നാണ് കൊല നടത്തിയതെന്ന് മാതാവ് വ്യക്തമാക്കി.

കൂടുതല്‍ ലൈംഗീക ആനന്ദത്തിനു വേണ്ടി പെൺകുട്ടിയെ മർദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തു. ഇതിനിടെ ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്നും സാറയും കാമുകനും വ്യക്തമാക്കി. പെൺകുട്ടിയുടെ മൃതദേഹം മാസങ്ങളോളം ടിന്നിൽ സൂക്ഷിച്ച ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇരുവരും മൊഴി നല്‍കി. പതിനാലുകാരിയായ  പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മാസമാണ് മൃതദേഹം ഒളിപ്പിച്ചുവച്ചത്.

പെണ്‍കുട്ടി കൊല്ലപ്പെട്ടത് മറച്ചുവെച്ച് തന്റെ മകളെ കാണാനില്ലെന്ന് വ്യക്തമാക്കി സാറാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗ്രേസിനെ സാറാ ദത്തെടുത്ത് വളർത്തുകയായിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments