Webdunia - Bharat's app for daily news and videos

Install App

കാമുകനെ വെട്ടിനുറുക്കി ബിരിയാണി വെച്ച കേസിൽ ട്വിസ്റ്റ്! - അന്തം‌വിട്ട് കോടതി

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (10:54 IST)
മറ്റൊരു വിവാഹത്തിനു തയാറെടുത്ത കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അഭിഭാഷകന്റെ വാദം കേട്ട് കോടതിയിലുള്ളവർ അന്തംവിട്ടു.
 
മൊറോക്കോ സ്വദേശിനിയാണു ക്രൂരകൃത്യം ചെയ്‌തത്. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. യുവതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസ് വീണ്ടും ഡിസംബർ 31ന് പരിഗണിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
 
മൂന്ന് മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചു വന്നുവെങ്കിലും കാണാനില്ലെന്നായിരുന്നു യുവതിയുടെ മറുപടി. സംശയം തോന്നിയ ഇയാള്‍ വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്.
 
ചോദ്യം ചെയ്യലില്‍ കൊല നടത്തിയത് താനാണെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. മൃതദേഹം വെട്ടിമുറിച്ച് ബ്ലെൻഡറിലിട്ട് അരച്ച് ചെറിയ ഇറച്ചി കഷണങ്ങളാക്കി ബിരിയാണി ഉണ്ടാക്കിയെന്നും ഇവര്‍ മൊഴി നല്‍കി. തയ്യാറാക്കിയ ബിരിയാണി വീട്ടിലെ പാകിസ്ഥാനികളായ ജോലിക്കാര്‍ക്ക് നല്‍കുകയാ‍യിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments