Webdunia - Bharat's app for daily news and videos

Install App

കണ്ണിലും കൈകളിലും പരിക്ക്, ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്

Webdunia
ഞായര്‍, 30 മെയ് 2021 (10:44 IST)
വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്. ഡൊമിനിക്കൻ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ് റൂം എന്ന മാധ്യമം പുറത്ത് വിട്ടത്. കണ്ണിലും കൈകളിലും പരിക്കുകളുമായി നിൽക്കുന്ന ചോക്‌സിയേയാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.
 
നന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളാത്. ഇതിനെ തുടർന്ന് 2018 മുതൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെനിന്നും കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്‌തത്.
 
ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയിൽ മെഹുൽ ചോക്‌സിക്കെതിരെയുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദി ഇപ്പോൾ ലണ്ടൻ ജയിലിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments