യുവാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മുപ്പതുകാരന് ആറ് മാസം തടവ്
താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടതായി വാട്‌സ്ആപ്പില്‍ വീഡിയോ എത്തിയപ്പോഴാണ് ഇരുപത്തിരണ്ടുകാരന്‍ അറിയുന്നത്.
ഫ്ലാറ്റിൽ കൂടെ താമസിച്ച് യുവാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പാകിസ്ഥാനി യുവാവിന് തടവ് ശിക്ഷ. വാട്‌സ്ആപ്പിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച മുപ്പതുകാരന് ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പരാതിക്കാരനും പാകിസ്ഥാൻ സ്വദേശിയാണ്.
യുവാവ് കുറ്റം നിഷേധിച്ചെങ്കിലും കൃത്യം നടന്നതായി കോടതി വിചാരണയിൽ തെളിഞ്ഞിരുന്നു.ദ്യശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണും കണ്ടെടുത്തു. അല്‍ സത്വ പ്രദേശത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവാവ് തന്റെ ഫോണിന്റെ വീഡിയോ മോഡ് ഒണാക്കി ബാത്ത് റൂമില്‍ വെയ്ക്കുകയായിരുന്നു.
താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടതായി വാട്‌സ്ആപ്പില്‍ വീഡിയോ എത്തിയപ്പോഴാണ് ഇരുപത്തിരണ്ടുകാരന്‍ അറിയുന്നത്. തന്റെ സുഹൃത്തില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലിയുണ്ടായ സംസാരമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും ഇരുപത്തിരണ്ടുകാരന്‍ പറഞ്ഞു.
താന്‍ ഈ റൂം വിട്ടതിനുശേഷമാണ് വാട്‌സ്ആപ്പില്‍ വീഡിയോ ലഭിക്കുന്നതെന്നും യുഎഇയ്ക്ക് പുറത്ത് നിന്ന വരെ വീഡിയോകള്‍ ലഭിച്ചിരുന്നതായും യുവാവിന്റെ പരാതിയില്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടെയുടനെ ബര്‍ ദുബായ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈലില്‍ താന്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെന്നും എന്നാല്‍ ആര്‍ക്കും അയച്ചില്ലെന്നും പറയുന്ന മുപ്പതുകാരന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് മറ്റാരോ ആണ് ചെയ്തതെന്നും പറഞ്ഞതായി പൊലീസ് പറഞ്ഞു.