Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കിം ജോങ് ഉന്നിനെ അമേരിക്കന്‍ ചാരന്മാര്‍ കൊലപ്പെടുത്തി?

അമേരിക്കന്‍ ചാരന്മാര്‍ ഉത്തര കൊറിയന്‍ ഏകാധിപതിയെ കൊലപ്പെടുത്തിയോ?

കിം ജോങ് ഉന്നിനെ അമേരിക്കന്‍ ചാരന്മാര്‍ കൊലപ്പെടുത്തി?
സോള്‍ , ചൊവ്വ, 21 നവം‌ബര്‍ 2017 (10:34 IST)
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അമേരിക്ക കൊലപ്പെടുത്തിയതായി അഭ്യൂഹം. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഉന്നിനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
 
ഉത്തര കൊറിയയുടെ പ്രകോപനമില്ലായില്‍ സംശയമുയരുന്നതായി വാര്‍ത്താ ഏജന്‍സി എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ നടത്തിയ ഹൈഡ്രജന്‍ ബോംബ്/ ബ്ലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ടുമാസമായി ഉത്തര കൊറിയയില്‍ നിന്ന് ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. 
 
അമേരിക്കയുമായി യുദ്ധത്തിന്റെ വക്കിലായിരുന്ന ഉന്നിന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു. അമേരിക്കന്‍ ചാരന്മാര്‍ ഇതിനായി കൊറിയയില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. ഉന്നിനെ അമേരിക്ക കൊലപ്പെടുത്തുകയോ മാരകമായ രോഗത്തിന് അടിമയാക്കുകയോ ചെയ്തതായാണ് സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ്; വിലക്കിയത് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ