ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം
അതേസമയം ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
Publish Date: Wed, 22 Apr 2026 (15:15 IST)
Updated Date: Wed, 22 Apr 2026 (15:17 IST)
ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനു നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്.
ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലിനു നേരെ ഇറാൻ വെടിയുതിർക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽ ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി വെടിനിർത്തൽ നീട്ടുകയാണെന്നും എന്നാൽ രാജ്യത്തിന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.