Webdunia - Bharat's app for daily news and videos

Install App

മകന്‍ വെടിയുതിര്‍ത്തു; അമ്മ ഓടി രക്ഷപ്പെട്ടു, പിതാവ് കൊല്ലപ്പെട്ടു - യുവാവ് ഒളിവിലെന്ന് പൊലീസ്

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:04 IST)
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. മഹേന്ദ്ര ബി പഞ്ചറൊളിയ (60) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടത്തിയ മകന്‍ സോഹൻ ഒളിവിലാണ്. മാതാവിന് നേര്‍ക്കും പ്രതി വെടിവച്ചു.

യു എസിലെ നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബെസെൽറ്റണിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവദിവസം രാത്രി വീട്ടില്‍ ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു പിതാവും മാതാവും. ഈ സമയം കൈവശം സൂക്ഷിച്ചിരുന്ന തോക്കുമായി മുറിയിലേക്ക് കടന്നുവന്ന സോഹൻ പിതാവിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെ മാതാവ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

കൊല നടത്തിയ ശേഷം തോക്കുമായി സോഹന്‍ രക്ഷപ്പെട്ടു. ഇയാള്‍ മനോരോഗത്തിനുടമയാണെന്നും  മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സോഹന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments