Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയുടെ പക്കല്‍ നിന്ന് എട്ടിന്റെ പണി ഏറ്റുവാങ്ങി പാകിസ്ഥാന്‍; ഉടനൊന്നും പാക് വിമാനം പറക്കില്ല

ഇന്ത്യയുടെ പക്കല്‍ നിന്ന് എട്ടിന്റെ പണി ഏറ്റുവാങ്ങി പാകിസ്ഥാന്‍; ഉടനൊന്നും പാക് വിമാനം പറക്കില്ല

ഇന്ത്യയുടെ പക്കല്‍ നിന്ന് എട്ടിന്റെ പണി ഏറ്റുവാങ്ങി പാകിസ്ഥാന്‍; ഉടനൊന്നും പാക് വിമാനം പറക്കില്ല
മുംബൈ , വെള്ളി, 5 മെയ് 2017 (20:09 IST)
ഭീകരരുടെ സഹായത്തോടെ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന്  തിരിച്ചടി ലഭിക്കുമോ എന്ന ഭയത്തില്‍.

ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാന്‍ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​തി​വാ​ര മും​ബൈ- ക​റാ​ച്ചി വി​മാ​ന സ​ർ​വീ​സ് താ​ത്ക്കാ​ലി​ക​മാ​യി നിര്‍ത്തിവയ്‌ക്കാന്‍ പാക് അധികൃതര്‍ തീരുമാനിച്ചു.

വ​രു​ന്ന വ്യാ​ഴാ​ഴ്ച മു​ത​ൽ‌ വി​മാ​ന സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് പാ​ക് എ​യ​ർ​ലൈ​ൻ​സ് വ്യക്തമാക്കിയെങ്കിലും അതിനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.

എല്ലാ വ്യാഴാഴ്‌ചയും നടത്തിവന്നിരുന്ന വിമാന സര്‍വീസ് പാകിസ്ഥാന്‍ പെട്ടെന്ന് നിര്‍ത്തിവച്ചത് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും
ഇ​ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മായിട്ടാണെന്നാണ് നിഗമനം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യും വിമാന സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.

അതേസമയം, കശ്മീരിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുന്ന ഭീകരരെ പിടികൂടാൻ സൈന്യത്തിനൊപ്പം പൊലീസും അർധസൈനിക വിഭാഗവും തെരച്ചില്‍ നടത്തുന്നുണ്ട്.

4,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു ദക്ഷിണ കശ്മീരിൽ നടത്തിയ തിരച്ചിലിൽ ഉൾപ്പെടുത്തിയത്. ഷോപ്പിയാൻ ജില്ലയിൽ സൈന്യം വ്യാപക തിരച്ചിൽ തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു - ബെഹ്‌റ വിജിലന്‍സ് ഡയറക്‍ടര്‍