Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു - ബെഹ്‌റ വിജിലന്‍സ് ഡയറക്‍ടര്‍

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

സെന്‍കുമാര്‍ വീണ്ടും പൊലീസ് മേധാവി; നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു - ബെഹ്‌റ വിജിലന്‍സ് ഡയറക്‍ടര്‍
തിരുവനന്തപുരം , വെള്ളി, 5 മെയ് 2017 (19:39 IST)
ടിപി സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ തിരികെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ കൈമാറും.  

ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. എന്നാല്‍ അദ്ദേഹം നാളെ സ്ഥാനമേല്‍ക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സെന്‍കുമാര്‍ അറിയിച്ചു.

സെന്‍കുമാറിന്റെ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്.

അതേസമയം, ലോക്‍നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്‍ടറായി നിയമിച്ചു.

നേരത്തെ, സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർ നിയമിക്കണമെന്ന വിധിയിൽ വ്യക്​തത​തേടിക്കൊണ്ടുളള സർക്കാർ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.  സര്‍ക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി കോടതിച്ചെലവായി 25,000 രൂപ കെട്ടിവെക്കണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊറുക്കില്ല, മറക്കില്ല; നാണക്കേടിന്റെ കൊടുമുടിയില്‍ പിണറായിയും കോടിയേരിയും