Webdunia - Bharat's app for daily news and videos

Install App

യൂറോപ്പിന്റെ ഇസ്ലാമോഫോബിയക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് ഇ‌മ്രാൻ ഖാൻ

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (20:07 IST)
ഇസ്‌ലാമാബാദ്: യൂറോപ്പിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയക്കെതിരെ ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന ആവശ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇ‌മ്രാൻ ഖാൻ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇ‌മ്രാൻ ഖാൻ വിവിധ രാജ്യങ്ങൾക്ക് കത്തയച്ചു.
 
കശ്‌മീർ വിഷയം കത്തിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളുടെ അവസ്ഥയെ പറ്റിയോ പാകിസ്താനിൽ തന്നെ ന്യൂനപക്ഷ മുസ്ലീങ്ങൾക്ക് നേരിടുന്ന അരക്ഷിതാവസ്ഥയെ പറ്റിയോ കത്തിൽ പരാമർശമില്ല.
 
പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ച് യൂറോപ്പിൽ ഇസ്‌ലാമോഫോബിയ വർധിച്ചുവരുന്നു. ആക്രമണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും കാരണമാകുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ മുസ്‌ലിം ലോകം ഒന്നിച്ച് മുന്‍കൈ എടുക്കണംമെന്നും ലോകത്തെ വിവിധ മത - സാമൂഹ്യ- ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ മൂല്യബോധം വ്യത്യസ്ത രീതിയിലാണെന്ന് നാം വിശദീകരിക്കണമെന്നും കത്തിൽ മുസ്ലീം രാജ്യങ്ങളോട് ഇ‌മ്രാൻ ഖാൻ ആവശ്യപ്പെടുന്നു. മുസ്ലീം വിഭാഗക്കാർക്ക് പശ്ചാത്യലോകത്ത് തുല്യമായ ആദരവ് ലഭിക്കണമെന്നും ഇ‌മ്രാൻ ഖാൻ കത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments