Webdunia - Bharat's app for daily news and videos

Install App

ഇമ്രാൻ ഖാനെ ഭയക്കണം; ഇന്ത്യ എന്നും ശത്രു തന്നെ!

Webdunia
വ്യാഴം, 26 ജൂലൈ 2018 (12:20 IST)
വളരെ പെട്ടെന്നാണ് ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ സുപ്രധാന നേതാക്കളില്‍ ഒരാളായി മാറിയത്. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.
  
അദ്ദേഹത്തെ അതിവേഗ വളർച്ച അയൽ‌രാജ്യമായ ഇന്ത്യ ആകാംഷയോടെ ഉറ്റു നോക്കുകയാണ്. സൈന്യത്തെ തഴുകിയും അല്‍പ്പം തീവ്ര നിലപാട് സ്വീകരിച്ചുമാണ് ഇമ്രാന്‍ തന്റെ വഴി എളുപ്പമാക്കിയത്. പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കാനിരിക്കുന്ന ഇമ്രാൻ ഖാൻ ആള് ചില്ലറക്കാരനല്ല എന്നത് തിരിച്ചറിയേണ്ടതാണ്. 
 
ക്രിക്കറ്റ് ക്യാപ്റ്റൻ ആയിരുന്ന അദ്ദേഹം വിരമിക്കലിന് ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങി. 2012 മുതൽ രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തി. പൊതുജനവികാരം കണക്കിലെടുത്ത് അദ്ദേഹം സൈന്യത്തിനൊപ്പം നിന്നു. അവരുടെ നിലപാടുകൾക്ക് എപ്പോഴും പിന്തുണ നൽകി. 
 
നവാസ് ശെരീഫ് അഴിമതിക്കേസില്‍ പെടുകയും സുപ്രീംകോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഇമ്രാന്‍ ഖാന് വഴി കൂടുതല്‍ വ്യക്തമായി തെളിഞ്ഞത്. ബേനസീര്‍ ഭൂട്ടോയുടെ മരണത്തോടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച പിപിപിയുടെ ശക്തി ക്ഷയിച്ചു. അങ്ങനെ മറുപക്ഷത്ത് നിന്ന രണ്ട് പാർട്ടികളെയും ഇമ്രാൻ ഖാന് പ്രതിരോധിക്കാൻ കഴിഞ്ഞു. 
 
നവാസ് എപ്പോഴും ഇന്ത്യക്കൊപ്പമായിരുന്നുവെന്നും രാജ്യ കാര്യങ്ങൾ നോക്കാതെ ഇന്ത്യക്കനുകൂലമായ നിലപാടുകൾ എടുക്കാനായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്നും ഇമ്രാൻ വാതോരാതെ പ്രസംഗിച്ചു. സൈന്യം ഇമ്രാന്‍ ഖാന് അനുകൂലമായതോടെ കാര്യങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ എളുപ്പമായി.
 
കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന നിലപാടാണ് ഇമ്രാന്‍ ഖാനുള്ളത്. ഇന്ത്യക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments