Webdunia - Bharat's app for daily news and videos

Install App

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

‘ എ​ട്ടു കോ​ടിയുടെ ക്വട്ടേഷന്‍, രണ്ട് കില്ലര്‍മാര്‍ ’; ആഗോള ഭീകരന്‍ സയിദിന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി

Webdunia
ഞായര്‍, 12 നവം‌ബര്‍ 2017 (11:51 IST)
ലഷ്കറെ തയ്ബ ഭീകരനും ജമാത് ഉദ്‌ദവ തലവനുമായ ഹാഫീസ് സയിദിന് പാകിസ്ഥാൻ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കി. വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാ‍ണ് ഭീകരസംഘടനയുടെ നേതാവായ സ​യി​ദി​ന് സുരക്ഷ ശക്തമാ‍ക്കിയത്.

സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്നും ഒരു വിദേശ ചാരസംഘടനയാണ് സയിദിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി പാ​കിസ്ഥാ​ൻ അ​ധി​കൃ​ത​ർ പ​ഞ്ചാ​ബ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു ക​ത്തെ​ഴു​തി.

പിഴവില്ലാത്ത സുരക്ഷയാണ് സയിദിന് നല്‍കേണ്ടത്. കൂടുതല്‍ അംഗങ്ങളെ ഇതിനായി നിയോഗിക്കണമെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

സ​യി​ദി​നെ വ​ധി​ക്കാ​ൻ നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യി​ലെ ര​ണ്ടു പേ​ർ​ക്ക് വി​ദേ​ശ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി എ​ട്ടു കോ​ടി രൂ​പ ന​ല്‍‌കി​യി​ട്ടുണ്ടെന്നും രണ്ട് പേരെ ഇതിനായി നിയോഗിച്ചു കഴിഞ്ഞുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയിൽ പെടുത്തിയ സയിദ് മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാണ്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ അറസ്റ്റിലായ സയിദ് ജനുവരി 30 മുതൽ ലാഹോറിൽ വീട്ടുതടങ്കലിലാണ്. ക​ഴി​ഞ്ഞ മാ​സം പാ​ക് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​യ​ലം സ​യി​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments